Gulf

സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
X

മസ്കത്ത്: സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. വെള്ളാട്​ പത്തന്‍പാറ പട്ടംകുളത്ത്​ വീട്ടില്‍ ജിതിന്‍ സെബാസ്​റ്റ്യന്‍ (26) ആണ്​ മരിച്ചത്​. സെബാസ്​റ്റ്യന്‍ -മോളി ദമ്പതികളുടെ മകനാണ്​. സലാലയ്ക്കടുത്തുള്ള പ്രദേശത്ത് വ്യാഴാഴ്​ച രാവിലെ എട്ടരയോടെയാണ്​ അപകടം. അല്‍ഫ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജിതിന്‍​. റോഡ്​ മുറിച്ചുകടക്കാനായി റോഡിനരികിൽ നില്‍ക്കുകയായിരുന്ന ജിതിനെ എതിര്‍വശത്ത്​ നിന്ന്​ അമിതവേഗതയില്‍ ഡിവൈഡര്‍ കടന്നെത്തിയ മലയാളിയുടെ കാര്‍ ഇടിച്ചുവീഴ്​ത്തുകയായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്​തിരുന്ന ജിതിന്‍ ആറുമാസം മുമ്പാണ്​ സലാലയില്‍ ജോലിക്കായി എത്തിയത്​.

Next Story

RELATED STORIES

Share it