Gulf

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ജുനൈദിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ജുനൈദിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി
X

ജിദ്ദ: കഴിഞ്ഞ മൂന്നാം തിയ്യതി പുലര്‍ച്ചെ സൗദിയിലെ മിഖ് വയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ മരണ മടഞ്ഞ ജുനൈദിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി. പെരിന്തല്‍മണ്ണ താഴെക്കോട് പഞ്ചായത്തിലെ പുല്ലരിക്കോട് മുതുവാട്ടര ജുനൈദ് (27) ജോലി ആവശ്യര്‍ത്ഥം ജിദ്ദയില്‍ നിന്ന് അബഹയിലേക്ക് പോയതായിരുന്നു. മടങ്ങി വരുന്ന വഴിയില്‍ മിഖ്വവക്ക് അടുത്ത് ഡിവൈഡറില്‍ ഇടിച്ച വാന്‍ മറിയുകയായിരുന്നു.

മിഖ്വ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപ്പെട്ട് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ എത്തിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം ഉച്ചക്ക് ഒന്നരയോടെ പുല്ലരിക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുകയായിരുന്നു.

മുഹമ്മദലി (ജിദ്ദ) സൈതലവി (ജിദ്ദ) സീനത്ത് റൈഹാനത്ത് എന്നിവര്‍ അവിവാഹിതനായ ജുനൈദിന്റെ സഹോദരി സഹോദരന്‍മാരാണ്. പിതാവ് മുതുവാട്ടര മൊയ്തീന്‍, മാതാവ് ഫാത്തിമ അപ്പക്കണ്ടന്‍. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ അബൂ ഹനീഫ (ജിദ്ദ), എസ്ഡിപിഐ പ്രവര്‍ത്തകരായ ഹസ്സന്‍ പാരല്ലില്‍, ഫൈസല്‍ വള്ളൂര്‍കാവില്‍, ഫൈസല്‍ ചുങ്കത്ത് എന്നിവര്‍ വിവിധ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it