Pravasi

കൊവിഡ് 19: മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കൊവിഡ് 19: മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക; ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

മനാമ : കൊവിഡ് 19 മൂലം മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. കൊവിഡ് ബാധിച്ച് നിരവധി പ്രവാസികൾ മരണപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് ഐഎസ്എഫ് മുഖ്യമന്ത്രിക്ക് മാസ്സ് പെറ്റീഷന്‍ അയച്ചത്.

കൊവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. കുടുംബങ്ങളുടെ അത്താണിയായിരുന്ന പ്രവാസികള്‍ മരണപ്പെട്ടതോടുകൂടി കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗം നഷ്ടപ്പെട്ട് അവര്‍ അനാഥാരായിരിക്കുന്നു. ഏതൊരു പ്രകൃതി ദുരന്തത്തിലും ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് കിട്ടുന്ന ഒരു പരിഗണന ഈ കുടുംബങ്ങള്‍ക്ക് ഇത് വരെ ലഭിച്ചിട്ടില്ല.

കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതില്‍ പ്രവാസികള്‍ മുമ്പിലായിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അത് കൊണ്ട് തന്നെ പ്രവാസികളുടെ അനാഥരായ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം.

പ്രവാസിയുടെ മരണത്തോടെ അനാഥമായ കുടുംബങ്ങള്‍ക്ക് ഉടന്‍ ധന സഹായം നല്‍കുക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക. കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുക എന്നീ മൂന്നാവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാസ്സ് പെറ്റീഷന്‍ കാംപയിൻ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ മുഴുവന്‍ പ്രവാസികളും പങ്കാളികള്‍ ആകണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലി അക്ബറും സെക്രട്ടറി റഫീഖ് അബ്ബാസും അഭ്യര്‍ത്ഥിച്ചു.


Next Story

RELATED STORIES

Share it