ഫ്രൈഡേ ക്ലബ് ഫാമിലി മീറ്റ് ഫുട്ബോളിൽ കില്ലേഴ്സ് ചാമ്പ്യൻമാർ
ഫൈനലിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് ഹൽവ ബസാർ ജേതാക്കളായി.

ജിദ്ദ: ഫ്രൈഡേ ക്ലബ് ജിദ്ദ വർഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വര്‍ഷം മൗണ്ടൈൻ ബ്രീസ് വില്ലയിൽ സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും, തംബോലയും, നോക്കൗട്ട് ഫുട്ബോൾ ടൂർണ്ണമെന്റും ഫാമിലി മീറ്റിനെ വർണ്ണാഭമാക്കി.
ഫുട്ബോളിൽ വമ്പൻസ് എണ്ണപ്പാടം, ഉറപ്പാണ് മുച്ചുന്തി, ടൗൺ ടീം കുണ്ടുങ്ങൽ, കില്ലേഴ്സ് ഹൽവ ബസാർ എന്നീ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മുച്ചുന്തിയും ഹൽവാബസാറും ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് ഹൽവ ബസാർ ജേതാക്കളായി. ഹൽവ ബസാറിന് വേണ്ടി ഷാഫി കെ എം, മുഹാജിർ, ഇഹ്‌സാൻ, ഗോളി മുനീബ് എന്നിവരും മുച്ചുന്തിക്ക് വേണ്ടി റിയാസ്, മുഫീദ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ജരീർ, യസീദ്, മുഫീദ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി, നാസർ അമ്പലപ്പള്ളി മൽസരങ്ങൾ നിയന്ത്രിച്ചു.
മുതിർന്ന മെമ്പറായ നിസാർ കിൻസന്റകത്തിന് കമ്മിറ്റിക്കു വേണ്ടി ഹിഫ്‌സുറഹ്മാൻ ഉപഹാരം നൽകി ആദരിച്ചു. തംബോല മുജീബ് എസ് എമ്മും കുട്ടികളുടെ കളികൾ മുഹമ്മദ്, കഫീൽ, നിസ്‌വർ എന്നിവരും നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഹാരിസ് കെ, ആലു കോശനി, സിനാനി സി ബി വി, കമറുദ്ദിൻ കെ എന്നിവർ നിർവഹിച്ചു. ഫാമിലി മീറ്റിൽ പങ്കെടുത്ത എല്ലാവര്ക്കും ജരീർ നന്ദി പറഞ്ഞു.
RELATED STORIES
കൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT