ദുബയ് ആര്ടിഎയില് ടാക്സി ഡ്രൈവര്മാര്ക്ക് അവസരങ്ങള്
പ്രതിമാസം 2,000 ദിര്ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ലഭിക്കുക.

ദുബയ്: റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ) ടാക്സി ഡ്രൈവര്മാരെ റിക്രൂട്ട് ചെയ്യുന്നു. മാര്ച്ച് 11 വെള്ളിയാഴ്ച മുതലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുക. പ്രതിമാസം 2,000 ദിര്ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ലഭിക്കുക.
രണ്ടുമുതല് അഞ്ച് വര്ഷം വരെ ഡ്രൈവിങ് പരിചയം ഉണ്ടാവണം. ഫുള് ടൈം മിഡ്-കരിയര് ജോലിയില് പുരുഷന്മാര്ക്കും സ്ത്രീകള്ക്കും അപേക്ഷിക്കാം. മിഡ്-കരിയര് ജോലിയിലുള്ള വാക്ക്-ഇന് ഇന്റര്വ്യൂ ഇന്നും ഈ മാസം 18 നും നടത്തും. താല്പ്പര്യമുള്ളവര് പ്രിവിലേജ് ലേബര് റിക്രൂട്ട്മെന്റ് ഓഫീസ് സന്ദര്ശിക്കണം. വിലാസം- പ്രിവിലേജ് ലേബര് റിക്രൂട്ട്മെന്റ് ഓഫീസ് എം-11, അബു ബെയില് സെന്റര്, ദെയ്റ. സമയം- രാവിലെ എട്ടു മുതല് ഉച്ചയ്ക്ക് രണ്ട് മണി വരെ. ഇന്റര്വ്യൂവില് പങ്കെടുക്കാന് കഴിയാത്തവര് അവരുട ബെയോഡേറ്റ privilege.secretary@gmail.com എന്ന ഇമെയില് വിലാസത്തില് അയയ്ക്കുക. അല്ലെങ്കില് 055-5513890 എന്ന നമ്പരില് വാട്സാപ്പ് ചെയ്യാം.
23നും 55നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ത്ഥികള്ക്കാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാന് യോഗ്യത. 2,000 ദിര്ഹം ശമ്പളത്തിന് പുറമെ കമ്മീഷനും ഹൈല്ത്ത് ഇന്ഷുറന്സും താമസവും ലഭിക്കും. അപേക്ഷിക്കാന് ദുബയ് ഡ്രൈവിങ് ലൈസന്സ് ആവശ്യമില്ല.
RELATED STORIES
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്ക്ക് ഉറപ്പുനൽകിയ...
5 July 2022 6:25 PM GMTകൊല്ലത്ത് തൊട്ടിലില് ഉറക്കാന് കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTപുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMT