ദോഹ മെട്രോ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ അധിക സര്‍വീസ് നടത്തും
വൈകി കഴിയുന്ന മല്‍സരങ്ങള്‍ക്കു ശേഷം യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് സമയം ദീര്‍ഘിപ്പിച്ചത്. ദോഹ മേട്രോയുടെ സമയം ദീര്‍ഘിപ്പിക്കുന്നത് ജോലി സ്ഥലത്തും മറ്റും പോയി വൈകി തിരിച്ചുവരുന്നവര്‍ക്ക് പ്രയോജനപ്രദമാവും

ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ മെട്രോ ഒരു മണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ജനുവരി 16 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരിക. ഈ വാരാന്ത്യം മുതല്‍ വ്യാഴാഴ്ച രാവിലെ 6 മുതല്‍ രാത്രി 11.59 വരെയും വെള്ളിയാഴച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 11.59 വരെയുമാണ് മെട്രോ സര്‍വീസ് നടത്തുക. ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ്.
കുടുംബങ്ങള്‍ മാളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന് ദോഹ മെട്രോയെ കൂടുതലായി ആശ്രയിച്ചുതുടങ്ങിയ സാഹചര്യത്തില്‍ രാത്രിയിലെ സമയം ദീര്‍ഘിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാരാന്ത്യങ്ങളില്‍ ഒരു മണിക്കൂര്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് തുടങ്ങുന്ന സമയം നേരത്തെയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഉള്‍പ്പെടെയുള്ള പ്രത്യേക അവസരങ്ങളില്‍ ദോഹ മെട്രോ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചിരുന്നു. വൈകി കഴിയുന്ന മല്‍സരങ്ങള്‍ക്കു ശേഷം യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് സമയം ദീര്‍ഘിപ്പിച്ചത്. ദോഹ മേട്രോയുടെ സമയം ദീര്‍ഘിപ്പിക്കുന്നത് ജോലി സ്ഥലത്തും മറ്റും പോയി വൈകി തിരിച്ചുവരുന്നവര്‍ക്ക് പ്രയോജനപ്രദമാവും.
RELATED STORIES
ചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMT