Pravasi

ജിദ്ദയിൽ വൈവിധ്യമാർന്ന റിപബ്ലിക്ക് ദിനാഘോഷ പരിപാടികൾ

ജിദ്ദയിൽ വൈവിധ്യമാർന്ന റിപബ്ലിക്ക് ദിനാഘോഷ പരിപാടികൾ
X

ജിദ്ദ: ഇന്ത്യൻ പ്രാവാസി സമൂഹം ജിദ്ദയിൽ ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപബ്ലിക്ക് ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. ശേഷം ഇന്ത്യൻ പ്രസിഡന്റെ റിപബ്ലക്ക് ദിന സന്ദേശം ജിദ്ദ ഇന്ത്യൻ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ സാക്ഷിയാക്കി അദ്ദേഹം വായിച്ച് കേൾപ്പിച്ചു.

എല്ലാ ഇന്ത്യൻ പ്രവാസികൾക്കും കോൺസുൽ ജനറൽ റിപബ്ലിക്ക് ദിന ആശംസകൾ നേർന്നു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനികൾ ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ജിദ്ദയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു.

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയിൽ വൈവിധ്യമാർന്ന പരിപാടികൾ വിദ്യർഥികൾ അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളും സ്വാതന്ത്ര്യ ലബ്ധിയും വ്യത്യസ്ത സംസ്ഥാനങ്ങളുടെ സംസ്കാരങ്ങളും ഭാഷകളും ആവിഷ്കരിക്കപ്പെട്ടു. കണ്ണിന് കുളിർമയേകുന്ന കൊച്ചു കൂട്ടുകാരികളുടെ വർണ്ണശബളമായ നൃത്തച്ചുവടുകൾ കാണികൾക്ക് ആവേശം പകർന്നു. ദേശ സ്നേഹവും സുരക്ഷയും മുൻനിർത്തി അവതരിപ്പിച്ച വിവിധ പരേഡ്കളും കായിക അഭ്യാസ പ്രകടനങ്ങളും നിറഞ്ഞ സദസിന് ധൈര്യവും ഐക്യവും പകർന്നു നൽകി.

Next Story

RELATED STORIES

Share it