ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് പുതുക്കാം: ബഹ്‌റൈന്‍
തൊഴിലാളികള്‍ക്ക് മടങ്ങിവരുന്നതുവരെ അവരുടെ കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍ക്ക് താല്‍ക്കാലിക എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കും.

X
APH14 April 2020 3:30 PM GMT
മനാമ: കൊവിഡ് 19 യാത്രാ നിയന്ത്രണങ്ങള്‍ കാരണം ബഹ്‌റൈനിലേക്ക് മടങ്ങാനാവാതെ കുടുങ്ങിപ്പോയ പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ അനുമതി പുതുക്കാമെന്ന് ബഹ്‌റൈന്‍ അധികൃതര്‍.
തൊഴിലാളികള്‍ക്ക് മടങ്ങിവരുന്നതുവരെ അവരുടെ കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍ക്ക് താല്‍ക്കാലിക എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കും. താല്‍ക്കാലിക എക്‌സ്റ്റന്‍ഷനുള്ള മന്ത്രിസഭാ നിര്‍ദേശത്തിന് എംപിമാര്‍ അംഗീകാരം നല്‍കി.
Next Story