Pravasi

കൊറോണ: കുവൈത്തിൽ 2 മരണം കൂടി, 1134 ഇന്ത്യക്കാർ ഉൾപ്പെടെ 1995 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്ന് 80 പേർക്കാണ് കൊറോണ വൈറസ്‌ ബാധ റിപോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇവരിൽ 47 പേർ ഇന്ത്യക്കാരാണ്.

കൊറോണ: കുവൈത്തിൽ 2 മരണം കൂടി, 1134 ഇന്ത്യക്കാർ ഉൾപ്പെടെ 1995 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
X

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ ബാധയെ തുടർന്ന് ഒരു ഇന്ത്യക്കാരൻ അടക്കം 2 പേർ മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 55 വയസ്‌ പ്രായമായ ഇന്ത്യക്കാരനും 49 കാരനായ ബംഗ്ലാദേശ്‌ സ്വദേശിയുമാണു ഇന്ന് മരണമടഞ്ഞത്‌ ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇവർ. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടഞ്ഞവരുടെ എണ്ണം 8 ആയി. ഇവരിൽ 3 പേർ ഇന്ത്യക്കാരാണ്.

ചികിൽസയിലുള്ള 62 പേരാണ് ഇന്ന് പുതുതായി രോഗമുക്തി നേടിയത്‌. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധിച്ചതിനു ശേഷം രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇത്‌ വരെ റിപോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന സംഖ്യ ആണിത്‌. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 367 ആയി.

ഇന്ന് 80 പേർക്കാണ് കൊറോണ വൈറസ്‌ ബാധ റിപോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇവരിൽ 47 പേർ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 47 പേരടക്കം രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1134 ആയി ഉയർന്നു. രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരിൽ 47 പേർക്കും മുമ്പ്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണ് രോഗ ബാധയേറ്റത്‌. ഇന്ന് റിപോർട്ട്‌ ചെയ്യപ്പെട്ട ആകെ 80 രോഗികളിൽ 72പേർക്ക്‌ രോഗബാധയേറ്റവരുമായുള്ള സമ്പർക്കം വഴിയും 8 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.

ഇന്ത്യക്കാർക്ക്‌ പുറമേ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികൾ 7 ഈജിപ്തുകാർ 6, ബംഗ്ലാദേശികൾ 3, പാകിസ്ഥാനി 3, സിറിയ 2, ഫലസ്തീൻ 3, നേപ്പാൾ 3, ഫിലിപ്പീൻസ്‌ 2, ബിദൂനി 1, സ്പെയിൻ 1, പോചുഗീസ്‌ 1, മൊറോക്കോ 1. രാജ്യത്ത്‌ ഇന്ന് വരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 1995 ആയി. ആകെ 1619 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 39 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണ്. ഇവരിൽ 26 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി.

Next Story

RELATED STORIES

Share it