Pravasi

അബുദബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം; ഇന്നു മുതല്‍ പ്രാബല്യത്തില്‍

നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള പ്രവേശനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

അബുദബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം; ഇന്നു മുതല്‍ പ്രാബല്യത്തില്‍
X

അബുദബി: അബുദബിയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവര്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്‍കാരിക കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാം.

നിബന്ധനകളിലെ പുതിയ ഇളവ് അബുദബിയിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ബാധകമാണ്. ഇവ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എമിറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്‍കാരിക കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാമെങ്കിലും 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.

നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള പ്രവേശനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസത്തിന് ശേഷം നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭ്യമാവുമായിരുന്നുള്ളൂ. ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഓരോ 14 ദിവസത്തിലൊരിക്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്യണം.

കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും അടുത്തിടെ അബുദാബിയില്‍ ഒഴിവാക്കിയിരുന്നു. രാജ്യം കൊവിഡില്‍ നിന്ന് മുക്തമാവുന്നത് സംബന്ധിച്ച് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ പ്രകാരമാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത്.

Next Story

RELATED STORIES

Share it