വേങ്ങര സ്വദേശി അൽ ഐനിൽ നിര്യാതനായി
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റൂമിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു

X
ABH4 Feb 2021 5:10 PM GMT
മലപ്പുറം: വേങ്ങര ഇരിങ്ങല്ലൂർ കോട്ടപറമ്പ് മേലേതൊടി സമീർ ( 45) ഹൃദയാഘാതം മൂലം അൽ ഐനിൽ മരണപ്പെട്ടു. അൽ ഐൻ ഖബീസിയിൽ അൽ ഹത്താ സലൂൺ ഉടമയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കുളി കഴിഞ്ഞതിന് ശേഷം ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റൂമിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ഫരീദ് ഹാജിയുടെ സഹോദരനാണ്. റസീനയാണ് ഭാര്യ, സിനാൻ റയാൻ എന്നീ രണ്ട് മക്കളുണ്ട്.
Next Story