Pravasi

രാജ്യാന്തര പുസ്തക മേളക്കായി ഷാര്‍ജ ഒരുങ്ങി

ലോകത്തെ ഏറ്റവും വലിയ 3 പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ്‌ഐബിഎഫ്) യ്ക്ക് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തില്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് 39 ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റക്കാദ് അല്‍ അമിരി അറിയിച്ചു.

ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ 3 പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ്‌ഐബിഎഫ്) യ്ക്ക് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തില്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് 39 ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റക്കാദ് അല്‍ അമിരി അറിയിച്ചു. 73 രാജ്യങ്ങളില്‍ നിന്നുള്ള 1024 പ്രസാധകരാണ് ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. 19 രാജ്യങ്ങളില്‍ നിന്നുള്ള 60 എഴുത്തുകാര്‍ പങ്കെടുക്കുന്ന പുസ്തക മേളയില്‍ 64 സാംസ്‌ക്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറു കണക്കിന് പ്രസാധകര്‍ പങ്കെടുക്കും. ഏറ്റവും പുതിയത് അടക്കം ഒട്ടേറെ പുതിയ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍പന നടത്തും. പുസ്!തക മേളയിലെ സാംസ്!കാരിക പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാണ് നടക്കുക. എന്നാല്‍ പ്രസാധകര്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തന്നെ അണിനിരക്കും. പുസ്!തക പ്രേമികള്‍ക്ക് മേളയില്‍ നേരിട്ടെത്തി പുസ്!തകങ്ങള്‍ കാണുകയും സ്വന്തമാക്കുകയും ചെയ്യാം. വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയുമാണ് പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം. ഒരു സമയം 4000 മുതല്‍ 5000 വരെ സന്ദര്‍ശകര്‍ക്ക് 4 സെഷനുകളിലായിട്ടാണ് പ്രവേശനം അനുവദിക്കുക. ഓണ്‍ലൈന്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ സെഷന്‍ കഴിഞ്ഞാലും വീണ്ടും റജിസ്റ്റര്‍ ചെയ്യണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്രാവശ്യം പ്രവേശനമില്ല. രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളാണ് വേദിയില്‍ ഒരുക്കുകയെന്ന് അല്‍ അമിരി പറഞ്ഞു. പ്രസാധകരുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷയെ കരുതി പ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് ശശി തരൂര്‍, രവീന്ദര്‍ സിങ്

ഇന്ത്യയില്‍ നിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂര്‍ എംപി, യുവ ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദര്‍ സിങ് എന്നിവര്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കും. കൂടാതെ, മാന്‍ ബുക്കര്‍ ജേതാവും ലൈഫ് ഓപ് പൈ എന്ന വ്യഖ്യാത നോവലിന്റെ രചയിതാവും കനേഡിയന്‍ എഴുത്തുകാരനുമായ യാന്‍ മാര്‍ടല്‍, എഴുത്തുകാരിയും സോഷ്യല്‍ മീഡിയാ സെന്‍സേഷനുമായ ലാന്‍ഗ് ലീവ്, ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇയാന്‍ മാക് ഇവന്‍, അമേരിക്കന്‍ ബിസിനസുകാരനും എഴുത്തുകാരനുമായ റോബര്‍ട് കിയോസകി, ലബനീസ് എഴുത്തുകാരി നജ് വ സാബിയന്‍, അമേരിക്കന്‍ റാപ്പര്‍ റിചാര്‍ഡ് വില്യംസ് എന്ന പ്രിന്‍സി ഇഎ, അമേരിക്കന്‍ കോമഡി നടന്‍ നീല്‍ പാട്രിക് തുടങ്ങിയവരും പങ്കെടുക്കും.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം

ആഗോള ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശകരെ മേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സ്വീകരിക്കുക. കേരളത്തില്‍ നിന്നു ചില പ്രസാധകര്‍ പങ്കെടുക്കുമെങ്കിലും എഴുത്തുകാരുടെ സാന്നിധ്യം ഇപ്രാവശ്യം ഉണ്ടായിരിക്കില്ല.

സൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എത്തിസാലാത്ത് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് താരിം, ഷാര്‍ജ ബ്രോഡ് കാസ്റ്റിങ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹസന്‍ ഖലാഫ് ഷാര്‍ജ പോലീസ് സെന്ററല്‍ ഓപറേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഡോ. അഹമ്മദ് അല്‍ സയീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it