അബുദബിയില്‍ വാഹന ജപ്തി നിയമത്തില്‍ ഭേഗദതി
നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ കണ്ട്‌കെട്ടുന്ന നിയമത്തില്‍ മാറ്റം വരുത്തി അബുദബി പോലീസ്. പുതിയ നിയമ പ്രകാരം ഗൗരവകരമായ നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ തിരിച്ച് കിട്ടമമെങ്കില്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും

അബുദബി: നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ കണ്ട്‌കെട്ടുന്ന നിയമത്തില്‍ മാറ്റം വരുത്തി അബുദബി പോലീസ്. പുതിയ നിയമ പ്രകാരം ഗൗരവകരമായ നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ തിരിച്ച് കിട്ടമമെങ്കില്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. ചുവപ്പ് സിഗ്നല്‍ മറി കടക്കുകയോ, മല്‍സര ഓട്ടം നടത്തുകയോ പോലീസ് വാഹനത്തെ കരുതിക്കൂട്ടി ഇടിക്കുകയോ ചെയ്താല്‍ വാഹനം പോലീസ് കണ്ട് കെട്ടും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പിഴ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതെന്ന് അബുദബി പോലീസിന്റെ സെന്ററല്‍ ഓപറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവര്‍ത്തിച്ചുള്ള നിയമ ലംഘനം കൊണ്ടാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിയമ ലംഘനം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രസിദ്ധീകരിക്കും. വാഹനങ്ങളുടെ എന്‍ജിനോ, ചൈസിസോ അനുമതി ഇല്ലാതെ മാറ്റിയാല്‍ 10,000 ദിര്‍ഹം പിഴയും വാഹനം കണ്ട്‌കെട്ടുകയും ചെയ്യും. അപകടം സൃഷ്ടിക്കുന്ന രൂപത്തില്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കുകയോ പെട്ടൊന്ന് പാത മാറ്റുകയോ ചെയ്താല്‍ 5,000 ദിര്‍ഹം പിഴ നല്‍കണം. കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുകയോ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുകയോ ചെയ്താലും ഇതേ തുക തന്നെ പിഴ ചുമത്തും.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT