പോപുലര്‍ഫ്രണ്ടിന് പുതിയ സംസ്ഥാന ആസ്ഥാനം; ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: പോപുലര്‍ഫ്രണ്ടിന്റെ പുതിയ സംസ്ഥാന ആസ്ഥാനത്തിന്റെ ഉദ്ഘാടനം ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ നിര്‍വഹിച്ചു. രാജാജി റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സംസ്ഥാന കമ്മിറ്റി ഓഫിസായ യൂനിറ്റി ഹൗസാണ് മീന്‍ചന്ത ഗവ. ആര്‍ട്‌സ് കോളജിന് സമീപമുള്ള ഒബ് ലിക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതി അംഗങ്ങളായ പ്രഫ. പി കോയ, കെ സാദത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, സംസ്ഥാന സമിതി അംഗങ്ങളായ സി അബ്ദുല്‍ ഹമീദ്, ബി നൗഷാദ്, സി റഊഫ്, കെ മുഹമ്മദ് ബഷീര്‍, അര്‍ഷദ് നദ്‌വി സംബന്ധിച്ചു.

RELATED STORIES

Share it
Top