ബിജെപി നേതാവ് 57കാരിയെ പീഡിപ്പിച്ചതായി പരാതി

രത്‌നഗിരി: 57കാരിയെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും മഹരാഷ്ട്ര ഹൗസിങ് ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ മുംബൈ വിഭാഗം മേധാവിയുമായ മധു ചാവാന്‍ പീഡിപ്പിച്ചതായി പരാതി.വിവാഹ വാഗ്ദാനം നല്‍കി 2002 മുതല്‍ 2017 വരെ തന്നെ പീഡിപ്പിച്ചെന്നും വഞ്ചിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. രണ്ടുതവണ പരാതിക്കാരി പോലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു.എന്നാല്‍ പോലിസുകാര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് അവര്‍ ചിപ്ലാനിലെ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 376, 354, 509, 420 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും ചൗഹാന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.മധു ചാവാനെതിരെയുള്ള രണ്ടാമത്തെ ലൈംഗികാരോപണമാണിത്. ഇദ്ദേഹത്തിനെതിരെ അഞ്ചു വര്‍ഷം മുമ്പ് കലാചൗകി പോലിസ് സ്‌റ്റേഷനില്‍ ലൈംഗികപീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

RELATED STORIES

Share it
Top