90 രൂപ കടന്ന് പെട്രോള്‍ വില

കോഴിക്കോട്: വീണ്ടും വര്‍ധിച്ച് ഇന്ധന വില.മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പര്‍ഭാനി നഗരത്തില്‍ പെട്രോളിന്റെ വില 90.05 രൂപയാണ്.പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണ്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77 .15 പൈസയുമാണ്.

RELATED STORIES

Share it
Top