Flash News

ക്രൊയേഷ്യയെ തളച്ച് പോര്‍ച്ചുഗല്‍

ക്രൊയേഷ്യയെ തളച്ച് പോര്‍ച്ചുഗല്‍
X

ഫാറോ (പോര്‍ച്ചുഗല്‍): ലോകകപ്പ് റണ്ണേഴ്‌സ് അപായ ക്രൊയേഷ്യയെ തട്ടകത്തില്‍ 1-1ന്റെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗീസ് പട ഇന്നലെ ക്രോട്ടുകര്‍ക്കെതിരേ സന്നാഹ മല്‍സരത്തില്‍ ബൂട്ട്‌കെട്ടിയത്. പോര്‍ച്ചുഗീസ് പ്രതിരോധ താരം പെപ്പെയുടെ തകര്‍പ്പന്‍ പ്രകടനത്തിനും ടീം ആരാധകര്‍ സാക്ഷിയായി. ക്രൊയേഷ്യയ്ക്ക് വേണ്ടി ഇവാന്‍ പെരിസിച്ച് ലക്ഷ്യം കണ്ടപ്പോള്‍ പെപ്പെയുടെ വകയാണ് ആതിഥേയരുടെ ഗോള്‍നേട്ടം. പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ നൂറാം മല്‍സരമാണ് ഇന്നലെ പെപെ കളിച്ചത്. ആന്ദ്രേ സില്‍വയെ മുന്നില്‍ നിര്‍ത്തി പോര്‍ച്ചുഗീസ് നിര 4-1-4-1 എന്ന ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ മാര്‍ക്കോ ലിവായയെ ആക്രമണത്ത കുന്തമുനയാക്കി 4-3-2-1 എന്ന ശൈലിയിലാണ് ക്രൊയേഷ്യയും വിന്യസിച്ചത്. സൂപ്പര്‍ താരങ്ങളായ ലൂക്കാ മോഡ്രിച്ചും ഇവാന്‍ പെരിസിച്ചും വൃസാല്‍ക്കോയും മാത്തിയോ കൊവാച്ചിച്ചുമൊക്കെ ക്രൊയേഷ്യയുടെ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ആദ്യ പകുതിയിലെ 18ാം മിനിറ്റില്‍ പെരിസിചിന്റെ ഗോളിലൂടെ ക്രൊയേഷ്യയായിരുന്നു ലീഡെടുത്തത്.തുടര്‍ന്ന് 32ാം മിനിറ്റില്‍ ബെന്‍ഫിക്ക താരം പിസ്സിയുടെ അസിസ്റ്റിലുടെ പെപ്പെ ഗോള്‍ കണ്ടെത്തി പോര്‍ച്ചുഗലിന് സമനില നല്‍കി. തുടര്‍ന്ന് ഗോള്‍കീപ്പര്‍ കാലിനിചും ഗോള്‍ പോസ്റ്റും പോര്‍ച്ചുഗലിന് വില്ലനായപ്പോള്‍ മല്‍സരം 1-1ന്റെ സമനിലയില്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it