പത്തനംതിട്ടയില്‍ ഇന്ന് മൂന്ന് മുതല്‍ ആറുവരെ ഹര്‍ത്താല്‍പത്തനംതിട്ട : ആന്റോ ആന്റണി എം.പി യുടെ പത്തനംതിട്ടയിലെ ഔദ്യോഗീക ഓഫീസില്‍ കയറി ഓഫീസ് സെക്രട്ടറി സനല്‍ കുമാറിനെ മര്‍ദ്ദിക്കുകയും കംമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മൂന്നു മണി മുതല്‍ 6 മണിവരെ പത്തനംതിട്ട മുനിസിപ്പല്‍ പ്രദേശത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.

RELATED STORIES

Share it
Top