പട്ടേല്‍ പ്രതിമ: ചോദ്യശരങ്ങളുമായി ശശി തരൂര്‍
BY basheer pamburuthi31 Oct 2018 2:46 PM GMT
X
basheer pamburuthi31 Oct 2018 2:46 PM GMT
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തസംഭവത്തില്‍ ചോദ്യശരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ നിര്‍മിക്കാതെ അദ്ദേഹത്തിന്റെ അനുയായി പട്ടേലിന്റെ ഭീമന് പ്രതിമ സ്ഥാപിച്ചതിനെയാണ് തരൂര്‍ വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ ഒരിടത്തും ഗാന്ധിജിയുടെ ഇത്രയും വലിയ പ്രതിമ സര്‍ക്കാര്‍ നിര്‍മിച്ചിട്ടില്ല. ഏറ്റവും വലുത് പാര്ലിമെന്റിലുള്ളതാണ്. ഇതിനുതന്നെ 182 മീറ്റര്‍ വലുപ്പമാണുള്ളത്. എന്തുകൊണ്ടാണ് ഗാന്ധിജിയുടെ അനുയായിയായ പട്ടേലിനു വേണ്ടി ഇത്രയും വലിയ പ്രതിമ നിര്‍മിച്ചത്. പട്ടേല്‍ ലാളിത്യമുള്ള വ്യക്തിയാണ്. ഗാന്ധിജിയുടെ അനുയായിയാണ്. എനിക്ക് ഒന്നേ ചോദിക്കാനുള്ളു. യഥാര്‍ഥ ഗാന്ധിയനും ലാളിത്യത്തിന്റെ പ്രതീകവും കൂടിയായ പട്ടേലിന് എത്രയും വലിയ പ്രതിമ സ്ഥാപിച്ചതില്‍ ഔചിത്യക്കുറവില്ലേ?. പാവപ്പെട്ട കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ട പട്ടേലിന് ഇത്രയും വലിയ പ്രതിമ സ്ഥാപിച്ചത് ശരിയാണോ?. തന്റെ ചോദ്യങ്ങള്‍ക്ക് ബിജെപിക്ക് മറുപടിയില്ലെന്നും തരൂര്‍ പറഞ്ഞു. ഗാന്ധിജിയുടെ അഹിംസാ തത്വങ്ങളില്‍ ബിജെപിക്ക് വിശ്വാസമില്ലെന്നും അതിനാല്‍ സ്വാതന്ത്ര്യ സമര സേനാനികളുടെയും പട്ടേലിനെപ്പോലുള്ള ദേശീയ നായകരുടെയും പൈതൃകം തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ശശി തരൂര്‍ ആരോപിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT