പന്തളം രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി, നിലക്കലില്‍ സംഘര്‍ഷാവസ്ഥപമ്പ: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിതിരെ സമരം ചെയ്ത പന്തളം രാജകുടുംബാംഗങ്ങളെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. നിരവധി അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
അതിനിടെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ കാറിനു നേരെ ആക്രമണമുണ്ടായി.

RELATED STORIES

Share it
Top