ഗൃഹനാഥന്‍കുവൈത്തില്‍കുഴഞ്ഞുവീണു മരിച്ചു


ചാവക്കാട്: മക്കളോടൊപ്പം പെരുന്നാള്‍ അവധികാലംചിലവഴിക്കാന്‍ കുവൈത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ചാവക്കാട് ഓവുങ്ങല്‍ പള്ളിക്കടുത്ത്അച്ചുവീട്ടില്‍ ഉമ്മറാ( 73)ണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഉമ്മറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കംതിങ്കളാഴ്ച രാവിലെ 8.30 ന് മണത്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: ഐഷാബീവി.
മക്കള്‍: ഷംസുദീന്‍, മനാഫ്, അഷറഫ്, ബഷീര്‍ (നാലുപേരും കുവൈറ്റ്), സുലൈഖ,സെബീന, ഹയറുന്നീസ. മരുമക്കള്‍: അബൂബക്കര്‍,നാസര്‍ (രണ്ടുപേരുംഅബുദാബി), ഷാനവാസ് (ദുബൈ), മിസിരിയ, മാജിത, റെമീന (അധ്യാപിക, ഗവ. ഫിഷറീസ് യുപി സ്‌കൂള്‍, മണത്തല), ഹുസ്‌ന.

RELATED STORIES

Share it
Top