സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍കൊച്ചി : ഇരയായ സഹോദരിക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ അറിയിച്ചു. ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ ചുമതലകള്‍ താല്‍ക്കാലികമായി കൈമാറി കേരളത്തിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ പ്രതികരണം. അതേസമയം, ബിഷപ്പ് ഫ്രാങ്കോ ചുമതലകള്‍ ഒഴിഞ്ഞതിനെ കന്യാസ്ത്രീകള്‍ സ്വാഗതം ചെയ്തു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിക്കു സമീപം കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്.

RELATED STORIES

Share it
Top