News

കൊവിഡ് രണ്ടാം തരംഗം; യുവജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ

കൊവിഡ് രണ്ടാം തരംഗം; യുവജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനമുണ്ടാവുന്ന സാഹചര്യത്തില്‍ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ആശുപത്രി സംവിധാനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും ജനങ്ങളുടെ ജാഗ്രതയുടേയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിരുന്നു.

മാസ്‌ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുക, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുക തുടങ്ങി ഡിവൈഎഫ്‌ഐ നടത്തിവരുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങളും ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്തുണ്ട്. മഹാമാരിയെ ചേരുത്തുതോല്‍പ്പിക്കാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാന്‍ എല്ലാവരും സന്നദ്ധരാവണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it