- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്; 3.29 ലക്ഷം മരണം, അമേരിക്കയില്‍ മാത്രം 15.91 ലക്ഷം രോഗബാധിതര്‍
രോഗം ബാധിച്ച് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത് 27,35,959 പേരാണ്. ഇതില്‍ 45,802 പേരുടെ നില ഗുരുതരവുമാണ്.

വാഷിങ്ടണ്‍: ലോകം മുഴുവന്‍ ആശങ്കപരത്തി കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക് കടക്കുന്നു. ഓരോ ദിവസവും വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 99,724 പേര്‍ ഒരുദിവസത്തിനിടെ രോഗബാധിതരായി. ഇതോടെ ലോകത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 50,88,455 ആയി ഉയര്‍ന്നിരിക്കുകയാണ്. 3.29 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇതില്‍ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ 4,740 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ കണക്ക് 3,29,769 ആയി. ഇതുവരെ 20,22,727 പേര്‍ രോഗമുക്തരായി.
രോഗം ബാധിച്ച് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത് 27,35,959 പേരാണ്. ഇതില്‍ 45,802 പേരുടെ നില ഗുരുതരവുമാണ്. അമേരിക്കയിലാണ് ഇപ്പോഴും രോഗബാധിതര്‍ കൂടുതല്‍. വൈറസ് ബാധിതരുടെ കണക്ക് രാജ്യത്ത് 16 ലക്ഷത്തിനോട് അടുക്കുകയാണ്. 15,91,991 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം പിടിപെട്ടിരിക്കുന്നത്. 94,994 പേരാണ് മരണത്തിന് കീഴടങ്ങിയത്. ലോകത്തെ കൊവിഡ് ബാധിതരുടെ നല്ലൊരു ശതമാനവും അമേരിക്കയിലാണെന്ന് ഇതില്‍നിന്ന് വ്യക്തമാവും. 3,70,076 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും 11,26,921 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 17,815 നിലയാണ് ഗുരുതരമായി തുടരുന്നത്.
അമേരിക്ക കഴിഞ്ഞാല്‍ റഷ്യ, ബ്രസീല്‍, ഇന്തോനീസ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ കണക്കുകള്‍: റഷ്യ- 3,08,705, ബ്രസീല്‍- 2,93,357, സ്‌പെയിന്‍- 2,79,524, യുകെ- 2,48,293, ഇറ്റലി- 2,27,364, ഫ്രാന്‍സ്- 1,81,575, ജര്‍മനി- 1,78,531, തുര്‍ക്കി- 1,52,587, ഇറാന്‍- 1,26,949, ഇന്ത്യ- 1,12,359, പെറു- 1,04,020. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്രകാരമാണ്. റഷ്യ- 2,972, സ്‌പെയിന്‍- 27,888, യുകെ- 35,704, ബ്രസീല്‍- 18,894, ഇറ്റലി- 32,330, ഫ്രാന്‍സ്- 28,132, ജര്‍മനി- 8,270, തുര്‍ക്കി- 4,222, ഇറാന്‍- 7,183, ഇന്ത്യ- 3,435, പെറു- 3,024.







