World

ലോകത്ത് കൊവിഡ് ബാധിതര്‍ 2.91 കോടി കടന്നു; മരണം 9.28 ലക്ഷം, 24 മണിക്കൂറിനിടെ ഇന്ത്യയില്‍ മാത്രം 93,215 പുതിയ രോഗികള്‍

ആകെ 9,28,281 പേര്‍ക്കാണ് ലോകത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്. 2,10,27,163 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 72,27,161 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു.

ലോകത്ത് കൊവിഡ് ബാധിതര്‍ 2.91 കോടി കടന്നു; മരണം 9.28 ലക്ഷം, 24 മണിക്കൂറിനിടെ ഇന്ത്യയില്‍ മാത്രം 93,215 പുതിയ രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.91 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,43,969 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,91,82,605 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിലാണ് പ്രതിദിന രോഗബാധിതര്‍ കുതിക്കുന്നത്. കഴിഞ്ഞ ഒരുദിവസത്തിനിടെ 93,215 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1,140 മരണവുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48,45,003 ആയി ഉയര്‍ന്നു.

79,754 പേരാണ് ഇക്കാലയളവില്‍ മരണപ്പെട്ടത്. 37,77,044 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 9,88,205 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 8,944 പേരുടെ നില ഗുരുതരവുമാണ്. വിവിധ ലോകരാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെയും മരണസംഖ്യയും ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആകെ 9,28,281 പേര്‍ക്കാണ് ലോകത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്. 2,10,27,163 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 72,27,161 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 60,467 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. അമേരിക്കയില്‍ രോഗബാധിതര്‍ 67,08,458 ആയി. 1,98,520 പേരാണ് മരണപ്പെട്ടത്.

39,74,949 പേര്‍ രോഗമുക്തരായപ്പോള്‍ 25,34,989 പേര്‍ ചികില്‍സയില്‍തന്നെയാണ്. 14,113 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. വിവിധ ലോകരാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആരെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 43,30,455 (1,31,663), റഷ്യ- 10,62,811 (18,578), പെറു- 7,29,619 (30,710), കൊളമ്പിയ- 7,16,319 (22,924), മെക്‌സിക്കോ- 6,68,381 (70,821), ദക്ഷിണാഫ്രിക്ക- 6,49,793 (15,447), സ്‌പെയിന്‍- 5,76,697 (29,747), അര്‍ജന്റീന- 5,55,537 (11,352), ചിലി- 4,34,748 (11,949), ഇറാന്‍- 4,02,029 (23,157), ഫ്രാന്‍സ്- 3,81,094 (30,916).

Next Story

RELATED STORIES

Share it