World

ലോകത്ത് കൊവിഡ് ബാധിതര്‍ 9.66 കോടി കടന്നു; 6.92 കോടി പേര്‍ക്ക് രോഗമുക്തി

20,65,698 മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 6,92,74,079 പേരുടെ രോഗം ഭേദമായി. 2,52,85,978 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 1,12,171 പേരുടെ നില ഗുരുതരവുമാണ്.

ലോകത്ത് കൊവിഡ് ബാധിതര്‍ 9.66 കോടി കടന്നു; 6.92 കോടി പേര്‍ക്ക് രോഗമുക്തി
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,85,749 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 14,675 മരണവും റിപോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളിലായി ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9,66,25,755 കോടി ആയിരിക്കുകയാണ്. 20,65,698 മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 6,92,74,079 പേരുടെ രോഗം ഭേദമായി. 2,52,85,978 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 1,12,171 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, ഇറ്റലി, തുര്‍ക്കി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഉക്രെയ്ന്‍, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് 10 ലക്ഷത്തിന് മുകളില്‍ വൈറസ് ബാധിതരുള്ളത്. അമേരിക്കയിലാണ് തീവ്ര രോഗവ്യാപനമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.71 ലക്ഷം പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 2,768 മരണവും രേഖപ്പെടുത്തി. ബ്രസീലില്‍ ഒറ്റദിവസം 63,504 കേസുകളും യുകെയില്‍ 33,355 കേസുകളും റഷ്യയില്‍ 21,734 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 2,48,06,964 (4,11,486), ഇന്ത്യ- 1,05,96,442 (1,52,754), ബ്രസീല്‍- 85,75,742 (2,11,511), റഷ്യ- 36,12,800 (66,623), യുകെ- 34,66,849 (91,470), ഫ്രാന്‍സ്- 29,38,333 (71,342), ഇറ്റലി- 24,00,598 (83,157), തുര്‍ക്കി- 23,99,781 (24,328), സ്‌പെയിന്‍- 23,70,742 (54,173), ജര്‍മനി- 20,71,473 (49,244).

Next Story

RELATED STORIES

Share it