World

24 മണിക്കൂറിനിടെ 2.30 ലക്ഷം കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.14 കോടിയായി, അമേരിക്കയില്‍ 70 ലക്ഷം കടന്ന് രോഗികള്‍

പുതിയ കണക്കുകള്‍പ്രകാരം 2,31,10,083 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 74,03,218 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,832 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ 2.30 ലക്ഷം കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.14 കോടിയായി, അമേരിക്കയില്‍ 70 ലക്ഷം കടന്ന് രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,30,853 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 4,133 പേര്‍ മരണപ്പെടുകയും ചെയ്തു. ആകെ 3,14,82,599 പേര്‍ക്കാണ് ലോകത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 9,69,298 മരണവുമുണ്ടായി. പ്രതിദിന കൊവിഡ് ബാധയില്‍ മുന്നില്‍ ഇന്ത്യയാണ്. 74,493 പേര്‍ക്കാണ് ഇന്ത്യയില്‍ ഒറ്റദിവസം രോഗം ബാധിച്ചത്.

1,056 പേരുടെ ജീവനും നഷ്ടമായി. അതേസമയം, വിവിധ രാജ്യങ്ങളിലെ രോഗമുക്തി നിരക്കില്‍ വര്‍ധനവുണ്ടാവുന്നത് ആശ്വാസകരമാണ്. പുതിയ കണക്കുകള്‍പ്രകാരം 2,31,10,083 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 74,03,218 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 61,832 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.

രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. അമേരിക്കയില്‍ ഒറ്റദിവസം 36,372 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ ആകെ രോഗികളുടെ എണ്ണം 70,46,216 ആയി ഉയര്‍ന്നു. 2,04,506 പേര്‍ക്ക് ജീവഹാനിയുണ്ടായി. 42,99,525 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 25,42,185 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. വിവിധ ലോകരാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.

രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 55,60,105 (88,965), ബ്രസീല്‍- 45,60,083 (1,37,350), റഷ്യ- 11,09,595 (19,489), പെറു- 7,72,896 (31,474), കൊളംബിയ- 7,70,435 (24,397), മെക്‌സിക്കോ- 7,00,580 (73,697), സ്‌പെയിന്‍- 6,71,468 (30,663), ദക്ഷിണാഫ്രിക്ക- 6,61,936 (15,992), അര്‍ജന്റീന- 6,40,147 (13,482).

Next Story

RELATED STORIES

Share it