World

ട്രംപ് രാജിവച്ചെന്ന വാര്‍ത്തയുമായി 'വാഷിങ്ടണ്‍ പോസ്റ്റ്'

അണ്‍പ്രസിഡന്റഡ് എന്ന ആറുകോളം തലക്കെട്ടോടുകൂടി പുറത്തിറങ്ങിയ പത്രം വൈറ്റ്ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ബുധനാഴ്ചയാണ് ട്രംപ് രാജിവച്ചെന്ന വാര്‍ത്തയുമായി 2019 മെയ് 1 എന്ന ഡേറ്റ്‌ലൈനൊടെ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങിയത്.

ട്രംപ് രാജിവച്ചെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ്
X

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവച്ചെന്ന വാര്‍ത്തയുമായി വാഷിങ്ടണിലെ വിവിധ ഭാഗങ്ങളില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങി. അണ്‍പ്രസിഡന്റഡ് എന്ന ആറുകോളം തലക്കെട്ടോടുകൂടി പുറത്തിറങ്ങിയ പത്രം വൈറ്റ്ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ബുധനാഴ്ചയാണ് ട്രംപ് രാജിവച്ചെന്ന വാര്‍ത്തയുമായി 2019 മെയ് 1 എന്ന ഡേറ്റ്‌ലൈനൊടെ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങിയത്. ഒറ്റനോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റാണെന്ന് തോന്നുന്ന പത്രത്തിന്റെ ഡേറ്റ്‌ലൈന്‍ മാത്രമാണ് വായനക്കാരന് സംശയം ജനിപ്പിക്കുന്നത്. പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാര്‍ത്തകളായിരുന്നു. ഒന്നാം പേജിലെ ആദ്യ കോളംതന്നെ ട്രംപ് രാജിവച്ചതിനെ തുടര്‍ന്ന് ലോകത്താകമാനം നടക്കുന്ന ആഘോഷപരിപാടികളാണ് വാര്‍ത്തയാക്കിയത്.

പത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ബുധനാഴ്ച ഉച്ചയോടുകൂടി ഓഫ്‌ലൈനായി. രാജ്യത്തുടനീളമുള്ള സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ട്രംപിന്റെ രാജിവാര്‍ത്തയെന്നും വ്യാജറിപോര്‍ട്ടില്‍ പറയുന്നു. സൗജന്യമായാണ് ഇവര്‍ പത്രം വിതരണം ചെയ്തത്. അതേസമയം, ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ മാര്‍ച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാജപത്രം ഇറക്കിയതെന്നും റിപോര്‍ട്ടുകളുണ്ട്.

'ട്രംപ് വൈറ്റ്ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു, വാഷിങ്ണ്‍ പോസ്റ്റില്‍ നിങ്ങള്‍ വിശ്വസിച്ചേ മതിയാവൂ' എന്ന് വിളിച്ചുപറഞ്ഞ് ക്യാംപയിനിങ്ങിന്റെ ഭാഗമായവര്‍ പത്രം വിതരണംചെയ്യുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജ എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അവരുടെ വെബ്‌സൈറ്റും പത്രത്തിന്റെ സൈറ്റിനെ അനുകരിച്ച് പുറത്തിറക്കിയിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it