World

യുഎസ് എച്ച്1ബി വിസ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും

2023ലേക്കുള്ള രജിസ്‌ട്രേഷനാണിത്. മാര്‍ച്ച് പതിനെട്ട് വരെയാണ് രജിസ്‌ട്രേഷന്‍ കാലാവധിയുള്ളത്.

യുഎസ് എച്ച്1ബി വിസ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും
X

വാഷിങ്ടണ്‍: യുഎസിന്റെ എച്ച്1ബി വിസ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. 2023ലേക്കുള്ള രജിസ്‌ട്രേഷനാണിത്. മാര്‍ച്ച് പതിനെട്ട് വരെയാണ് രജിസ്‌ട്രേഷന്‍ കാലാവധിയുള്ളത്. ഈ കാലയളവില്‍ അപേക്ഷകര്‍ക്കും പ്രതിനിധികള്‍ക്കും ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കാം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് ഇക്കാര്യം അറിയിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തിലെ എച്ച്1ബി വിസയ്ക്കായി സമര്‍പ്പിച്ച ഓരോ രജിസ്‌ട്രേഷന്‍ ഒരു സ്ഥിരീകരണ നമ്പര്‍ നല്‍കുമെന്ന് ഇമിഗ്രേഷന്‍ സര്‍വീസ് വ്യക്തമാക്കി. ഈ നമ്പര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷനുകള്‍ ട്രാക്ക് ചെയ്യാന്‍ മാത്രമാണ് സാധിക്കുക.

അതേസമയം, ഓരോ അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് മനസ്സിലാക്കാന്‍ പക്ഷേ ഈ നമ്പറിലൂടെ സാധിക്കില്ലെന്നും ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി. അപേക്ഷകരോ അവരുടെ പ്രതിനിധികളോ മൈയുഎസ്‌സിഐഎസ് അക്കൗണ്ട് ഉപയോഗിച്ച് ഓണ്‍ലൈനായി സെലക്ഷന്‍ പ്രക്രിയക്കായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പത്ത് ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ പുതിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. യുഎസ്സില്‍ നിന്ന് തൊഴിലാളികളും ഏജന്റുമാര്‍ രജിസ്ട്രന്റ്‌സ് എന്നാണ് അറിയപ്പെടുന്നത്.

പ്രതിനിധികള്‍ക്ക് എപ്പോള്‍ വേണമെങ്കില്‍ അവരുടെ അക്കൗണ്ടുകളിലേക്ക് ക്ലയന്റുകളെ ചേര്‍ക്കാം. എന്നാല്‍ ഗുണഭോക്തൃ വിവരങ്ങള്‍ ലഭിക്കാനും രജിസ്‌ട്രേഷന്‍ ലഭ്യമാകാനും മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കുന്നവര്‍ കാത്തിരിക്കണം. അതേസമയം അപേക്ഷകള്‍ പല രീതിയിലാണ് തിരഞ്ഞെടുക്കുക. ഇതിന്റെ നോട്ടിഫിക്കേഷനുകള്‍ ഇവരുടെ മൈയുഎസ്‌സിഐഎസ് അക്കൗണ്ടിലേക്ക് വരുമെന്നും ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി. മാര്‍ച്ച് പതിനെട്ടിനുള്ളില്‍ അപേക്ഷകള്‍ ലഭിച്ച ശേഷം ക്രമത്തില്‍ അല്ല ഇതൊന്നും തൊഴില്‍ വിസയ്ക്കായി പരിഗണിക്കുകയെന്ന് മൈയുഎസ്‌സിഐഎസ് വ്യക്തമാക്കി. ഓരോ രജിസ്‌ട്രേഷന്റെയും അന്തിമ പേയ്‌മെന്റിനും സമര്‍പ്പിക്കലിനും മുമ്പായി അവര്‍ക്ക് ഡ്രാഫ്റ്റ് രജിസ്‌ട്രേഷന്‍ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും.

ഓരോ വര്‍ഷവും 65000 വ്യക്തികള്‍ക്കാണ് യുഎസ് എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഈ വിസാ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. എല്ലാ വര്‍ഷവും 70 ശതമാനം വിസകളും ഇന്ത്യക്കാരാണ് സ്വന്തമാക്കുന്നത്.

Next Story

RELATED STORIES

Share it