World

യുഎസ് വ്യോമാക്രമണം: പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കയുടെ നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഡിത്തരവുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.

യുഎസ് വ്യോമാക്രമണം: പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
X

ബഗ്ദാദ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഡിത്തരവുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു. അമേരിക്ക നടത്തിയ സാഹസികതയുടെ പ്രത്യാഘാതങ്ങള്‍ അവര്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുലൈമാനി അമേരിക്കയുടെ ശത്രുവാണെന്നും കൊലപാതകം കൂടുതല്‍ അമേരിക്കക്കാരെ അപകടത്തിലാക്കുമെന്നും യുഎസ് സെനറ്റര്‍ക്രിസ് മര്‍ഫി പ്രതികരിച്ചു. പൊതുവെ വിദേശ രാഷ്ട്രീയ തലവന്‍മാരെ വധിക്കാത്തതിന്റെ ഒരു കാരണം അത്തരം നടപടി കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ആക്രമണത്തില്‍ സുലൈമാനിയെക്കൂടാതെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it