World

യുക്രെയ്‌നില്‍ പ്രവര്‍ത്തനം തുടരുന്നുവെന്ന് ഇന്ത്യ എംബസി; സഹായത്തിന് വാട്‌സ് ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

യുക്രെയ്‌നില്‍ പ്രവര്‍ത്തനം തുടരുന്നുവെന്ന് ഇന്ത്യ എംബസി; സഹായത്തിന് വാട്‌സ് ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
X

കീവ്: യുക്രെയ്‌നിലെ തങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണെന്ന് പൗരന്‍മാര്‍ക്കായി പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുദ്ധക്കളമായി മാറിയ യുക്രെയ്‌നില്‍നിന്ന് പോളണ്ടിലേക്ക് മാറ്റി ദിവസങ്ങള്‍ക്ക് ശേഷമാണ് എംബസിയുടെ വിശദീകരണം. മാര്‍ച്ച് 13 മുതല്‍ ഇന്ത്യന്‍ എംബസി പോളണ്ട് തലസ്ഥാനമായ വാര്‍സോയിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്. വാര്‍സോയിലേക്ക് മാറ്റുന്നതിന് മുമ്പ് എംബസി യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍നിന്ന് പോണ്ട് അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ലിവിലേക്ക് മാറ്റിയിരുന്നു.

യുദ്ധബാധിതരായ യുക്രെയ്‌നിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി വിശദീകരിച്ചു. 'ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തുടരുന്നു, ഇ- മെയില്‍: cons1.kyiv@mea.gov.in വഴിയും സഹായത്തിനായി വാട്‌സ് ആപ്പിലെ ഇനിപ്പറയുന്ന 24*7 ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെയും ബന്ധപ്പെടാം,'- വാര്‍സോയിലെ ക്യാംപ് ഓഫിസില്‍ നിന്നുള്ള ട്വീറ്റില്‍ വ്യക്തമാക്കുന്നു.

യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി 2022 ജനുവരിയില്‍ ഇന്ത്യക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചതായും അതിന്റെ ഫലമായി ഏകദേശം 20,000 ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൊവ്വാഴ്ച പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. മിക്ക ഇന്ത്യന്‍ പൗരന്‍മാരും രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന യുക്രേനിയന്‍ സര്‍വകലാശാലകളില്‍ മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളായിരുന്നു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി 18 രാജ്യങ്ങളില്‍ നിന്നുള്ള 147 പേരെ യുക്രെയ്‌നിലെ സംഘര്‍ഷാവസ്ഥയില്‍ നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചതായും ജയശങ്കര്‍ പറഞ്ഞു.

സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പരുകള്‍

1)+380933559958

2)+919205290802

3)+917428022564



Next Story

RELATED STORIES

Share it