World

കൊവിഡ് പ്രതിസന്ധി: യുഎഇയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വിലക്കി ബ്രിട്ടന്‍; ദുബയ്- ലണ്ടന്‍ അന്താരാഷ്ട്ര വിമാനപാതയും അടച്ചു

ദക്ഷിണാഫ്രിക്കയില്‍ പുതുതായി ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെ കൊറോണ വൈറസ് യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ബ്രിട്ടന്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി: യുഎഇയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വിലക്കി ബ്രിട്ടന്‍; ദുബയ്- ലണ്ടന്‍ അന്താരാഷ്ട്ര വിമാനപാതയും അടച്ചു
X

ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലേയ്ക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. കൂടാതെ ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബയ്- ലണ്ടന്‍ വിമാനപാതയും ഇന്നുമുതല്‍ അടയ്ക്കും. ദക്ഷിണാഫ്രിക്കയില്‍ പുതുതായി ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെ കൊറോണ വൈറസ് യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഈ രാജ്യങ്ങളില്‍ പ്രവേശിച്ച അല്ലെങ്കില്‍ യാത്ര ചെയ്ത ആളുകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്നതാണ് ഇതിനര്‍ഥം.

വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ്, ഐറിഷ്, മൂന്നാം രാജ്യക്കാരായ പൗരന്‍മാര്‍ സ്വന്തം വീട്ടില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന് യുകെ ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്പ്‌സ് ട്വിറ്ററില്‍ അറിയിച്ചു. നിരോധനത്തിന്റെ ഭാഗമായി യുകെയിലെ എല്ലാ യാത്രാ വിമാനങ്ങളും വെള്ളിയാഴ്ച നിര്‍ത്തിവയ്ക്കുമെന്ന് എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സും വെബ്‌സൈറ്റുകളില്‍ അറിയിച്ചു. നിരോധനം പ്രാബല്യത്തില്‍ വന്നതിനുശേഷം വിമാനത്താവളത്തില്‍ പോവരുതെന്നും പകരം അവരുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നും ദുബയ് വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ യുഎഇയിലേയ്ക്കുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബദല്‍ വാണിജ്യ എയര്‍ലൈന്‍ റൂട്ടുകള്‍ ഉപയോഗപ്പെടുത്താന്‍ യുകെ ഗതാഗത വകുപ്പ് നിര്‍ദേശിച്ചു. കൊവിഡ് മൂലം അതിര്‍ത്തി അടച്ചതുമൂലം ജനുവരിയില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനപാതയാണ് ദുബയ്- ലണ്ടന്‍. എമിറേറ്റ്‌സും ഇത്തിഹാദും സാധാരണയായി ബ്രിട്ടനില്‍നിന്ന് ആസ്‌ത്രേലിയ പോലുള്ള സ്ഥലങ്ങളിലേക്ക് തങ്ങളുടെ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ വിമാനങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എമിറേറ്റ്‌സ്, ഇത്തിഹാദ് സര്‍വീസുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ ബ്രിട്ടനില്‍നിന്ന് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിക്കുമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it