Big stories

ക്രെഡിറ്റ് കാര്‍ഡുകളും മറന്നേക്കൂ; ഇനിയെല്ലാം ശരീരത്തിലെ കുഞ്ഞന്‍ ചിപ്പ് ചെയ്യും

ഒരു വ്യക്തിക്ക് 180 ഡോളളോ 140 പൗണ്ടോ ആണ് ചെലവ് വരുന്നത്. അരിമണിയുടെ അളവുള്ള മൈക്രോ ചിപ്പ് തരംഗമായാല്‍ അത് ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും.

ക്രെഡിറ്റ് കാര്‍ഡുകളും മറന്നേക്കൂ; ഇനിയെല്ലാം ശരീരത്തിലെ കുഞ്ഞന്‍ ചിപ്പ് ചെയ്യും
X

സ്റ്റോക്ക്‌ഹോം: ആധുനിക ലോകത്തിന്റെ സവിശേഷത തന്നെ സാങ്കേതിക പുരോഗതിയാണ്. പഴയകാല ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ കാലത്തെ ഏറ്റവും കൂടുതല്‍ എളുപ്പമാക്കിത്തീര്‍ക്കുന്നതും സാങ്കേതികത്തികവ് തന്നെ. ക്രെഡിറ്റ് കാര്‍ഡുകളോ ഡെബിറ്റ് കാര്‍ഡുകളോ ഉപയോഗിച്ച് എവിടെ നിന്നും പണമെടുക്കാനും ഷോപ്പിങ് നടത്താനും കഴിയുന്നത് വിപണിയില്‍ പറഞ്ഞറിയിക്കാനാവാത്ത വളര്‍ച്ചയാണുണ്ടാക്കിയത്. കുറേ പണം കൈയില്‍ കരുതേണ്ടെന്നതു സുരക്ഷിതത്വവും ഒപ്പം ആശ്വാസവും നല്‍കുന്നതാണ്. മാര്‍ക്കറ്റില്‍ പോയി കാത്തിരുന്ന് മടുക്കുകയും വേണ്ട. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങി ഓണ്‍ലൈനിലൂടെ തന്നെ പണവും അടയ്ക്കാം. സാങ്കേതികവിദ്യ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ സ്വീഡനില്‍ നടക്കുന്ന സാങ്കേതിക വിപ്ലവം ഏറെ ആശങ്കയും പ്രതീക്ഷയുമുണര്‍ത്തുന്നതാണ്. ക്രെഡിറ്റ് കാര്‍ഡുകളൊന്നും ഇനി നമ്മള്‍ പഴ്‌സില്‍ സൂക്ഷിക്കേണ്ടതില്ല. ഒരു കുഞ്ഞന്‍ ചിപ്പ് ഘടിപ്പിച്ചാല്‍ അത് എല്ലാ ഇടപാടുകളും നടത്തും.


സ്വീഡനിലെ ആയിരക്കണക്കിനു പേര്‍ അവരുടെ ശരീരത്തില്‍ ഒരു കുഞ്ഞന്‍ ചിപ്പ് ഘടിപ്പിക്കുകയാണു ചെയ്യുന്നത്. പ്രസ്തുത ചിപ്പ് പ്ലാസ്റ്റിക് കാര്‍ഡുകളുടെ (ഡെബിറ്റ്, ക്രെഡിറ്റ്), കീ കാര്‍ഡുകള്‍, യാത്രാ കാര്‍ഡുകള്‍ തുടങ്ങിയവയുടെ ജോലിയെല്ലാം ചെയ്യും. ചിപ്പ് അവരുടെ ശരീരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ക്ക് പണമോ കാര്‍ഡോ കൊണ്ടുപോവാതെ തന്നെ കാര്യങ്ങള്‍ നിര്‍വഹിക്കാമെന്നതാണു സവിശേഷത. നാലിയിരത്തോളം പേര്‍ ഇതിനകം ചിപ്പ് ശരീരത്തില്‍ ഘടിപ്പിച്ചെന്നാണു കണക്കാക്കുന്നത്. യുവതലമുറയിലേക്ക് അതിവേഗം പടരുന്നതിനാല്‍ സമീപകാലയളവില്‍ തന്നെ ഇത് ഏറെ വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. കൂടുതല്‍ പേരും കൈകാലുകളിലാണ് ചിപ്പ് ഘടിപ്പിക്കുന്നത്. ഓരോരുത്തരുടെയും വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച എല്ലാ സുപ്രധാന വിവരങ്ങളും ചെറിയ മൈക്രോച്ചിലുണ്ട.


ഭാവിയില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന ചിപ്പ് ഇംപ്ലാന്റേഷനു ഇപ്പോള്‍ ചെലവ് അല്‍പം കൂടുതലാണ്. ഇപ്പോള്‍ ഒരു വ്യക്തിക്ക് 180 ഡോളളോ 140 പൗണ്ടോ ആണ് ചെലവ് വരുന്നത്. അരിമണിയുടെ അളവുള്ള മൈക്രോ ചിപ്പ് തരംഗമായാല്‍ അത് ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും. വയര്‍ലെസ് ടെക്‌നോളജിയായ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(എന്‍എഫ്‌സി) എന്ന സാങ്കേതിക വിദ്യയാണ് ചിപ്പ് ഇംപ്ലാന്റേഷനില്‍ ഉപയോഗിക്കുന്നത്. സമാന സാങ്കേതികവിദ്യ കോണ്‍ടാക്റ്റ്‌ലെസ് ക്രെഡിറ്റ് കാര്‍ഡുകളിലും ഉപയോഗിക്കുന്നു. പരസ്പരം ബന്ധപ്പെടുമ്പോഴോ ഏതാനും സെന്റിമീറ്ററുകള്‍ അടുത്തെത്തുമ്പോഴോരണ്ട് ഉപകരണങ്ങളും തമ്മിലുള്ള ആശയവിനിമയം കാന്തികോര്‍ജ്ജത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണു ചെയ്യുക. തങ്ങള്‍ ഘടിപ്പിച്ച ചിപ്പ് മറ്റുള്ളവരെ കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനും സംവിധാനമുണ്ട്. വളരെ ചെറിയതും അരിമണിക്ക് തുല്യമായതുമായ ചിപ്പ് കൈയിലോ കാലിലോ ഘടിപ്പിച്ചിട്ടുണ്ടെന്ന് അറിയുകയില്ല. ഏതു ഭാഗത്താണെന്നു വ്യക്തമാവാത്ത രീതിയില്‍ ചിപ്പ് ഘടിപ്പിക്കാനാവുമെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.




Next Story

RELATED STORIES

Share it