World

ഹമാസല്ല പ്രശ്‌നക്കാര്‍ നിങ്ങളാണ്; നെതന്യാഹുവിനോട് ബന്ദികളുടെ ബന്ധുക്കള്‍

ഹമാസല്ല പ്രശ്‌നക്കാര്‍ നിങ്ങളാണ്; നെതന്യാഹുവിനോട് ബന്ദികളുടെ ബന്ധുക്കള്‍
X

തെല്‍അവീവ്: ഫലസ്തീനെതിരേ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം തുടരുകയാണ്. നിലവിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരേ ഒരു കാരണക്കാരന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണെന്ന് ഗസയിലെ ബന്ദികളുടെ ബന്ധുക്കള്‍ പറയുന്നു. ഹാരറ്റ്സ് പത്രത്തിലാണ് ബന്ധുക്കളുടെ പ്രതികരണം വന്നത്. ഹമാസ് ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ആക്രമണം നടത്തുമ്പോള്‍ ഇസ്രായേല്‍ സൈന്യം ഞങ്ങളെ സംരക്ഷിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ബന്ദികളുടെ മോചനത്തിനായുള്ള യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. അതിനിടെ ഗസയിലെ ജബലിയാ അഭയാര്‍ത്ഥി കാംപിലുണ്ടായ ആക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടു. 12ഓളം വീടുകള്‍ തകര്‍ന്നു.






Next Story

RELATED STORIES

Share it