World

സമാധാനത്തിനുള്ള എല്ലാ നടപടികളേയും പിന്തുണയ്ക്കാന്‍ തയ്യാറാണ്; ശ്രീലങ്കന്‍ പ്രസിഡന്റ്

സമാധാനത്തിനുള്ള എല്ലാ നടപടികളേയും പിന്തുണയ്ക്കാന്‍ തയ്യാറാണ്; ശ്രീലങ്കന്‍ പ്രസിഡന്റ്
X

കൊളംബോ: സമാധാനത്തിനുള്ള എല്ലാ നടപടികളേയും പിന്തുണയ്ക്കാന്‍ തയ്യാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഒരു രാഷ്ട്രമെന്ന നിലയില്‍, ശത്രുത അവസാനിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളേയും പിന്തുണയ്ക്കാന്‍ ശ്രീലങ്ക തയ്യാറാണ്. ഇന്ന് ലോകത്തിന് അടിയന്തിരമായി വേണ്ടത് സമാധാനമാണ്. സമാധാനത്തിനായുള്ള ഉറച്ച പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

ഒരു സാധാരണക്കാരനും യുദ്ധത്തില്‍ മരിക്കരുത്. ഓരോ ജീവനും നമ്മുടെ ജീവനോളം വിലപ്പെട്ടതാണെന്നാണ് ഞങ്ങളുടെ സമീപനം. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജീവന്‍ രക്ഷിക്കുന്നതിനും മാനവികത നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. മാനുഷിക മൂല്യങ്ങളും ജീവന്‍ രക്ഷിക്കലും ഞങ്ങളുടെ മുന്‍ഗണനയായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ഞങ്ങളുടെ ചേരിചേരാ നയം ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇറാനിയന്‍ കപ്പലില്‍ യുഎസ് നടത്തിയ മാരകമായ ടോര്‍പ്പിഡോ ആക്രമണത്തിന് ശേഷം സഹായം തേടിയ 200 ഇറാനിയന്‍ നാവികരെ ഏറ്റെടുത്ത ശേഷമാണ് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കുറിപ്പ്.

Next Story

RELATED STORIES

Share it