World

നാസയുടെ ആദ്യ സ്വകാര്യദൗത്യം പൂര്‍ത്തീകരിച്ച് ബഹിരാകാശയാത്രികര്‍ തിരിച്ചെത്തി

മെക്‌സിക്കോ ഉള്‍ക്കടലിലെ പെന്‍സകോള തീരത്താണ് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പതിച്ചത്. 2011ന് ശേഷം അമേരിക്കയുടെ ആദ്യ വലിയ ബഹിരാകാശ ദൗത്യമാണിത്.

നാസയുടെ ആദ്യ സ്വകാര്യദൗത്യം പൂര്‍ത്തീകരിച്ച് ബഹിരാകാശയാത്രികര്‍ തിരിച്ചെത്തി
X

വാഷിങ്ടണ്‍: നാസയുടെ ആദ്യ സ്വകാര്യദൗത്യം പൂര്‍ത്തീകരിച്ചശേഷം ബഹിരാകാശയാത്രികരായ ഡഗ് ഹര്‍ലിയും ബോബ് ബെന്‍കനും സുരക്ഷിതമായി തിരികെയെത്തി. മെക്‌സിക്കോ ഉള്‍ക്കടലിലെ പെന്‍സകോള തീരത്താണ് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പതിച്ചത്. 2011ന് ശേഷം അമേരിക്കയുടെ ആദ്യ വലിയ ബഹിരാകാശ ദൗത്യമാണിത്. രണ്ടുമാസം മുമ്പാണ് ബഹിരാകാശദൗത്യവുമായി ഇരുവരും യാത്രതിരിച്ചത്.

ഭൂമിയിലേക്കെത്തുന്ന ഇവരെ സ്വീകരിക്കാന്‍ റിക്കവറി ബോട്ടുകള്‍ സജ്ജമാക്കിയിരുന്നു. ഇത് അഭിമാനനിമിഷമാണെന്നും ഡ്രാഗണ്‍ എന്‍ഡോവറിനെ പ്രതിനിധീകരിച്ച് നാസയ്ക്കും സ്‌പേസ് എക്‌സിനും അഭിനന്ദനങ്ങളെന്നുമാണ് ഹര്‍ലി പ്രതികരിച്ചത്. നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍. മനുഷ്യരെ വഹിച്ചുള്ള നാസയുടെ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റില്‍നിന്നാണ് പറന്നുയര്‍ന്നത്.

മെയ് 30 നാണ് ദൗത്യം ആരംഭിച്ചത്. ഭാവിയില്‍ ബഹിരാകാശയാത്രികരെ പതിവായി ബഹിരാകാശത്തേക്ക് കൊണ്ടുപോവാന്‍ ക്രൂ ഡ്രാഗണിന് കഴിയുമെന്നാണ് നാസയുടെ വിലയിരുത്തല്‍. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ വികസിപ്പിച്ചെടുത്തത്. 2021 സപ്തംബറില്‍ വീണ്ടും ബഹിരാകാശദൗത്യമുണ്ടാവുമെന്ന് നാസയെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it