World

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദക്ഷിണ കൊറിയയിലും പ്രതിഷേധം (വീഡിയോ)

കൊറിയന്‍ തലസ്ഥാനമായ സിയോളിലെ സെജോങ് സെന്ററിനു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം അരങ്ങേറിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദക്ഷിണ കൊറിയയിലും പ്രതിഷേധം (വീഡിയോ)
X

സൗത്ത് കൊറിയ: മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ ലോകമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന്റെ അലയടികള്‍ ദക്ഷിണകൊറിയയിലും.


എന്‍ആര്‍സി-സിഎഎ വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ സംഗമം സംഘടിപ്പിച്ചു. കൊറിയന്‍ തലസ്ഥാനമായ സിയോളിലെ സെജോങ് സെന്ററിനു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം അരങ്ങേറിയത്.

India against CAA& NRC- South Korea forum എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സംഗമം. മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല, സംഘപരിവാര്‍ ഇന്ത്യ വിടുക, ജനാധിപത്യം വില്‍ക്കാനുള്ളതല്ല തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലും കൊറിയന്‍ ഭാഷകളിലുമടക്കമുള്ള പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിഷേധക്കാര്‍ എന്‍ആര്‍സി-സിഎഎ- എന്‍പിആര്‍ വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. ദേശീയ പതാകയേന്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനു ഇന്ത്യക്കാരാണ് സിയോളില്‍ പ്രതിഷേധിക്കാനെത്തിയത്.

Next Story

RELATED STORIES

Share it