World

അമേരിക്കയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം രണ്ടുലക്ഷം രോഗികള്‍, ലോകത്ത് കൊവിഡ് ബാധിതര്‍ 5.8 കോടിയായി

അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,22,74,726 ആയി ഉയര്‍ന്നു. 2,60,283 പേരുടെ ജീവന്‍ നഷ്ടമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്.

അമേരിക്കയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം രണ്ടുലക്ഷം രോഗികള്‍, ലോകത്ത് കൊവിഡ് ബാധിതര്‍ 5.8 കോടിയായി
X

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1,951 പേര്‍ മരണത്തിന് കീഴടങ്ങി. ഓരോ ദിവസം കഴിയുന്തോറും അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,22,74,726 ആയി ഉയര്‍ന്നു. 2,60,283 പേരുടെ ജീവന്‍ നഷ്ടമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്.

ഇന്ത്യയില്‍ 46,288 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 562 മരണവും റിപോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ഇക്കാലയളവില്‍ 37,075 പേര്‍ക്കും റഷ്യയില്‍ 24,318 പേര്‍ക്കും വൈറസ് പോസിറ്റീവായി. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,59,863 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 11,089 മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ 5,79,09,991 പേര്‍ക്കാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് പിടിപെട്ടിട്ടുള്ളത്. ആകെ മരണം 13,77,745 ആയി ഉയര്‍ന്നിട്ടുമുണ്ട്. നാലുകോടിയിലധികം പേരാണ് രോഗമുക്തരായത്. 1,64,23,987 പേരിപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 1,02,269 പേരുടെ നില ഗുരുതരമായി തുടരുന്നു.

വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,22,74,726 (2,60,283), ഇന്ത്യ- 90,50,613 (1,32,764), ബ്രസീല്‍- 60,20,164 (1,68,662), ഫ്രാന്‍സ്- 21,09,170 (48,265), റഷ്യ- 20,39,926 (35,311), സ്‌പെയിന്‍- 15,89,219 (42,619), യുകെ- 14,73,508 (54,286), അര്‍ജന്റീന- 13,59,042 (36,790), ഇറ്റലി- 13,45,767 (48,569), കൊളംബിയ- 12,33,444 (34,929).

Next Story

RELATED STORIES

Share it