World

ലോകത്തെ ഏറ്റവും വിലകൂടിയ പെയിന്റിങ് സൗദിയില്‍ നിന്ന് കാണാതായി

2017 നവംബറില്‍ 450.3 മില്യണ്‍ ഡോളറിനാണ് സൗദി7 ഈ ചിത്രം സ്വന്തമാക്കിയത്.

ലോകത്തെ ഏറ്റവും വിലകൂടിയ പെയിന്റിങ് സൗദിയില്‍ നിന്ന് കാണാതായി
X

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വില കൂടിയ പെയിന്റിങ് ചിത്രമായ സാല്‍വേറ്റര്‍ മുണ്ടി സൗദിയില്‍ നിന്ന് കാണാതായി. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിങാണ് സാല്‍വേറ്റര്‍ മുണ്ടി. 2017 നവംബറില്‍ 450.3 മില്യണ്‍ ഡോളറിനാണ് സൗദി ഈ ചിത്രം സ്വന്തമാക്കിയത്. ന്യൂയോര്‍ക്കില്‍ നടന്ന ലേലം വിളിയില്‍ പെയിന്റിങ് വാങ്ങിയ ആളുടെ പേര് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ പിന്നീട് അത് വാങ്ങിയത് സൗദി രാജകുമാരന്‍ മിഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന റിപോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം പാരിസിലെ ലൂവര്‍ മ്യൂസിയത്തില്‍ വച്ച് അബൂദബി സംസ്‌കാരിക വിഭാഗം ഇതിന്റെ പ്രദര്‍ശനം നടത്തുമെന്ന് പ്രഖാപിച്ചിരുന്നു. എന്നാല്‍ കാരണം വിശദീകരിക്കാതെ പ്രദര്‍ശനം മാറ്റിവയ്ക്കുകയാണുണ്ടായത്.





Next Story

RELATED STORIES

Share it