World

സൗദി കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയ വിഭാഗങ്ങള്‍

കൊവിഡ് 19 വ്യാപനം തടയുന്നതിനു സൗദിയില്‍ ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചു കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി ഏഴുമണി മുതല്‍ രാവിലെ ആറു മണിവരേയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക.

സൗദി കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയ വിഭാഗങ്ങള്‍
X

റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിനു ഇന്നുമുതല്‍ 21 ദിവസത്തേക്കു കര്‍ഫ്യൂ പ്രഖ്യാപിച്ച സൗദിയില്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍. ഭക്ഷ്യ-ജല വിതരണം തടസ്സമില്ലാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ വിഭാഗങ്ങളേയും അവശ്യസര്‍വീസുകളേയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി.

ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള സ്ഥാപനങ്ങള്‍, പച്ചക്കറി, ചിക്കന്‍, മാംസം, ബേക്കറി ഉല്‍പാദന കേന്ദ്രങ്ങള്‍, ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഫാര്‍മസി, ഡിസ്പന്‍സറി, ആശുപത്രികള്‍, ലാബോറട്ടറി മെഡിക്കലുമായി ബന്ധപ്പെട്ട സഥാപനങ്ങള്‍, മാധ്യമങ്ങള്‍, പാര്‍സല്‍ സര്‍വീസ് വാഹനങ്ങള്‍, ചരക്ക് കടത്ത്, ഗോഡൗണ്‍, ലോജസ്റ്റിക് സര്‍വീസ്, ആരോഗ്യ, ഭക്ഷ്യ, പോര്‍ട്ടുമായി ബന്ദപ്പെട്ട സ്ഥാപനങ്ങള്‍, ഓണ്‍ ലൈന്‍ ബിസിനസ്സ്, ഹോട്ടല്‍, ലോഡ്ജ്, സേവനം. പെട്രോള്‍ പമ്പുകള്‍ വൈദ്യുത സേവനം, ധനകാര്യ സേവന, ഇന്‍ഷൂറന്‍സ് സേവന വിഭാഗം, ഇന്റ്‌നെറ്റ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം, ജലവിതരണം, ജല വിതരണ സ്ഥാപനങ്ങള്‍, സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങള്‍ക്കും അനുമതിയുണ്ടാവും.

ബാങ്ക് വിളിക്കാന്‍ പോവുന്നവര്‍ക്കും നയതന്ത്ര ജീവനക്കാര്‍ക്ക് താമസ കേന്ദ്രങ്ങളിലേക്കു പോവുന്നതിനും തടസ്സമുണ്ടാവില്ല. കര്‍ഫ്യൂഘട്ടത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ പോലിസ്, സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാവും.

കൊവിഡ് 19 വ്യാപനം തടയുന്നതിനു സൗദിയില്‍ ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചു കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി ഏഴുമണി മുതല്‍ രാവിലെ ആറു മണിവരേയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക.

Next Story

RELATED STORIES

Share it