- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സുരക്ഷാമേഖല; തുര്‍ക്കിയുടെ നീക്കത്തിന് പിന്തുണയുമായി റഷ്യ
അതിര്‍ത്തിയില്‍ സുരക്ഷാമേഖല സൃഷ്ടിക്കാനാണ് തുര്‍ക്കിയുടെ പദ്ധതി. 20 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലാണ് സുരക്ഷാമേഖലയായി മാറ്റാന്‍ തുര്‍ക്കി ശ്രമിക്കുന്നത്.
ദമസ്‌കസ്: സംഘര്‍ഷഭരിതമായ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സുരക്ഷാമേഖല സൃഷ്ടിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് പിന്തുണയുമായി സൈന്യത്തെ വിന്യസിച്ച് റഷ്യ. ചൊവ്വാഴ്ച തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും നടത്തിയ ചര്‍ച്ചയിലാണ് റഷ്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനമായത്. കുര്‍ദ് പോരാളികളെ അതിര്‍ത്തിയില്‍നിന്ന് ഒഴിവാക്കാനാണ് റഷ്യ സൈന്യത്തെ ഇറക്കിയത്. കൊബാനെ, മാന്‍ബിജ് അതിര്‍ത്തി പട്ടണങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തിയില്‍ സുരക്ഷാമേഖല സൃഷ്ടിക്കാനാണ് തുര്‍ക്കിയുടെ പദ്ധതി. 20 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലാണ് സുരക്ഷാമേഖലയായി മാറ്റാന്‍ തുര്‍ക്കി ശ്രമിക്കുന്നത്. സുരക്ഷാമേഖല സൃഷ്ടിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ധാരണപ്രകാരം ബുധനാഴ്ച ഉച്ചമുതല്‍ അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ പിന്‍വാങ്ങാന്‍ കുര്‍ദിഷ് പോരാളികള്‍ക്ക് 150 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 29നകം കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തിയില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്നാണ് അന്ത്യശാസനം. പിന്‍വാങ്ങിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ 15 ബോര്‍ഡര്‍ പോസ്റ്റുകള്‍ തുറന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രി അറിയിച്ചു.
എന്നാല്‍, ഇത് സംബന്ധിച്ച് സിറിയന്‍ സര്‍ക്കാറോ, കുര്‍ദിഷ് പോരാളികളോ പ്രതികരിച്ചിട്ടില്ല. റഷ്യയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ഇറാന്‍ പ്രതികരിച്ചു. അന്താരാഷ്ട്ര നിയന്ത്രണത്തിലുള്ള സുരക്ഷാമേഖല എന്ന നീക്കത്തെ അമേരിക്ക പിന്തുണക്കുന്നുവെന്ന് നാറ്റോ യുഎസ് അംബാസഡര്‍ കെയ് ബെയ്‌ലി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















