World

ആര്‍.ആര്‍.ആര്‍ വില്ലന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു

റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകന്‍ രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

ആര്‍.ആര്‍.ആര്‍ വില്ലന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു
X

റോം: ആര്‍.ആര്‍.ആര്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം ജോര്‍ജ്ജ് റെയ്മണ്ട് സ്റ്റീവന്‍സണ്‍ എന്ന റേ സ്റ്റീവന്‍സണ്‍ (58) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയില്‍ നടന്ന സിനിമ ഷൂട്ടിംഗിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകന്‍ രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

1964ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലിസ്‌ബേണിലായിരുന്നു ജനനം. എട്ടാമത്തെ വയസില്‍ ലണ്ടനിലേക്ക് കുടിയേറി. ബ്രിസ്റ്റോള്‍ ഓള്‍ഡ് വിക് തിയേറ്റര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ബ്രിട്ടീഷ് ടെലിവിഷനിലും ജോലി ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ ദ തിയറി ഓഫ് ഫ്‌ലൈറ്റ് എന്ന സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്റോയിന്‍ ഫുക്വയുടെ കിംഗ് ആര്‍തര്‍, പബ്ലിഷര്‍ വാര്‍ സോണ്‍, കില്‍ ദ ഐറിഷ്മാന്‍, തോര്‍, ബിഗ് ഗെയിം, കോള്‍ഡ് സ്‌കിന്‍, ത്രീ മസ്‌കിറ്റേഴ്‌സ്, മെമ്മറി, ആക്‌സിഡന്റ് മാന്‍; ദ ഹിറ്റ്മാന്‍ ഹോളിഡേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. വരാനിരിക്കുന്ന സ്റ്റാര്‍ വാര്‍സ് ലൈവ്-ആക്ഷന്‍ സീരീസായ അഹ്സോകയില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. സീരിസില്‍ ബെയ്ലന്‍ സ്‌കോള്‍ എന്ന നെഗറ്റീവ് വേഷമാണ്. എട്ട് എപ്പിസോഡുളള സീരിസ് ഓഗസ്റ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെലിവിഷന്‍ പരമ്പരകളില്‍ വേക്കിംഗ് ദി ഡെഡ് , മര്‍ഫിസ് ലോ എന്നിവയിലെ അതിഥി വേഷങ്ങളും സിറ്റി സെന്‍ട്രല്‍ , അറ്റ് ഹോം വിത്ത് ദി ബ്രൈത്ത്വൈറ്റ്സ് എന്നിവയിലെ പ്രധാന വേഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 1995ല്‍ സം കൈന്‍ഡ് ഓഫ് ലൈഫ് , ദ റിട്ടേണ്‍ ഓഫ് ദിനേറ്റീവ് എന്നിവയുള്‍പ്പെടെ ടി.വി പരമ്പരകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.








Next Story

RELATED STORIES

Share it