- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ലമെന്റില്‍ നെതന്യാഹുവിനെ കൂക്കി വിളിച്ച് ഇസ്രായേല്‍ ബന്ദികളുടെ ബന്ധുക്കള്‍

ടെല്‍ അവീവ്: പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കൂവിയും പ്രസംഗം തടസപ്പെടുത്തിയും ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍. ബന്ദികളെ തിരികെ കൊണ്ടുവരുമെന്ന് നെതന്യാഹു പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയപ്പോള്‍ 'ഇപ്പോള്‍!' 'ഇപ്പോള്‍!' എന്ന് ബന്ദികളുടെ ബന്ധുക്കള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ ബന്ദികളെ കൊണ്ടുവരാന്‍ ഇസ്രായേല്‍ സേന കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെതന്യാഹു പാര്‍ലമെന്റില്‍ പറഞ്ഞു.'സൈനിക സമ്മര്‍ദമില്ലാതെ ഇതുവരെ 100ലധികം ബന്ദികളെ മോചിപ്പിക്കുന്നതില്‍ നമ്മള്‍ വിജയിക്കുമായിരുന്നില്ല. സൈനിക സമ്മര്‍ദമില്ലാതെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും നമുക്ക് സാധിക്കില്ല,' നെതന്യാഹു പറഞ്ഞു.
നവംബര്‍ അവസാന വാരം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം ആകെയുള്ള 240 ബന്ദികളില്‍ 100ലധികം ആളുകളെ മോചിപ്പിച്ചിരുന്നു. 129 ബന്ദികള്‍ ഇപ്പോഴും ഗസയില്‍ ഉണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇതില്‍ മൂന്നു പേരെ ഇസ്രായേല്‍ സേന ഈ മാസം തുടക്കത്തില്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയിരുന്നു.
ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ കൈയില്‍ പിടിച്ച് ഗാലറിയില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തികൊണ്ട് പ്രതിഷേധം നടത്തി.
കഴിഞ്ഞദിവസം ഗസ സന്ദര്‍ശിച്ച നെതന്യാഹു ഇസ്രായേല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഫെബ്രുവരി വരെ തുടരുമെന്ന് കണക്കാക്കുന്ന യുദ്ധത്തില്‍ 2024 ബജറ്റില്‍ 14 ബില്യണ്‍ യു.എസ് ഡോളര്‍ അധികം വക ഇരുത്തേണ്ടി വരുമെന്ന് ഇസ്രായേല്‍ ധനകാര്യ മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















