World

വംശീയവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വിനയായി; ഇന്ത്യക്കാരിയായ ഓക്‌സ്ഫഡ് യൂനിയന്‍ പ്രസിഡന്റ് രാജിവച്ചു

ഓക്‌സ്ഫഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചയാളാണ് രശ്മി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതി സ്വന്തമായിരുന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രശ്മിക്ക്. എന്നാല്‍, ചുമതലയേറ്റ് ഒരാഴ്ച തികയും മുമ്പുതന്നെയാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരിക്കുന്നത്.

വംശീയവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വിനയായി; ഇന്ത്യക്കാരിയായ ഓക്‌സ്ഫഡ് യൂനിയന്‍ പ്രസിഡന്റ് രാജിവച്ചു
X

ലണ്ടന്‍: സാമൂഹിക മാധ്യമങ്ങളില്‍ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇന്ത്യക്കാരിയായ ഓക്‌സ്ഫഡ് യൂനിയന്‍ പ്രസിഡന്റ് രശ്മി സാമന്ത് സ്ഥാനം രാജിവച്ചു. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് നാളുകള്‍ക്ക് മുമ്പാണ് രശ്മി സോഷ്യല്‍ മീഡിയിയില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് ഇപ്പോള്‍ വിവാദമായതിനെത്തുടര്‍ന്നാണ് രശ്മി രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായത്. വേദനിപ്പിച്ചവരോട് ക്ഷമാപണവും നടത്തിയാണ് രാജിവച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചയാളാണ് രശ്മി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതി സ്വന്തമായിരുന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രശ്മിക്ക്. എന്നാല്‍, ചുമതലയേറ്റ് ഒരാഴ്ച തികയും മുമ്പുതന്നെയാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരിക്കുന്നത്.

പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളും നടത്തിയ ചില അഭിപ്രായപ്രകടനങ്ങളുമാണ് ഇപ്പോള്‍ തിരിച്ചടിയായത്. 2017 ല്‍ ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകം സന്ദര്‍ശിച്ചശേഷം പങ്കുവച്ച ഒരു പോസ്റ്റും മലേസ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് സിസില്‍ റോഡ്‌സിന്റെ പ്രതിമയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തതുമെല്ലാമാണ് വിനയായത്. വിധവകളെക്കുറിച്ചും ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ചും മോശം പരാമര്‍ശങ്ങളാണ് പോസ്റ്റുകളിലുണ്ടായിരുന്നത്. ചൈനീസ് വിദ്യാര്‍ഥികളെ വേദനിപ്പിക്കുന്നതാണ് പരാമര്‍ശങ്ങളെന്നായിരുന്നു വിമര്‍ശനം. ഈ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേ റേഷ്യല്‍ അവേര്‍നസ് ആന്റ് ഇക്വാലിറ്റി എന്ന സംഘടന ശക്തമായി രംഗത്തുവരികയായിരുന്നു. ഇതെത്തുടര്‍ന്ന് മറ്റ് പലരും ഈ പോസ്റ്റുകളെയും അഭിപ്രായപ്രകടനങ്ങളെയും അപലപിച്ച് രംഗത്തുവന്നു. ഇതെത്തുടര്‍ന്നാണ് രശ്മിക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.

വിദ്യാര്‍ഥികള്‍ക്കായി സുദീര്‍ഘവും വികാരനിര്‍ഭരവുമായ ഒരു കത്തെഴുതിയാണ് രശ്മി തന്റെ രാജി പ്രഖ്യാപിച്ചത്. 'നിങ്ങള്‍ എന്നോട് പൊറുക്കുക. ദയവുചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കൂ. എന്റെ തെറ്റുകുറവുകള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടിനല്‍കണം. ഓക്‌സ്‌ഫോഡിലെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തോടും ഞാന്‍ ആദ്യം തന്നെ ക്ഷമാപണം നടത്തട്ടെ. സമീപകാലത്തെ ചില സംഭവങ്ങള്‍ കാരണം എന്റെ ക്ഷമാപണത്തെ നിങ്ങള്‍ പൂര്‍ണമായി മുഖവിലക്കെടുത്തേക്കില്ല. എന്നിലും എന്റെ പ്രകടനപത്രികയിലും നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെട്ടത്തില്‍ അതീവ ദു:ഖിതയാണ് ഞാന്‍. ഇന്ന് നിങ്ങളുടെ നേതാവാകാന്‍ യോഗ്യതയില്ലാത്ത ആളായി ഞാന്‍ മാറിക്കഴിഞ്ഞു ഞാന്‍. അത്രമാത്രം ഞാന്‍ നിങ്ങളെ എന്നില്‍ നിന്ന് അകറ്റിക്കഴിഞ്ഞു. എന്റെ വാക്കും പ്രവൃത്തിയും വേദനിപ്പിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ കുറ്റങ്ങളും കുറവുകളും ഞാന്‍ തിരിച്ചറിയുന്നു. അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഞാന്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതായിരിക്കും. ഇതിന് എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഒരുപാട് ധാരണകള്‍ തിരുത്താനുമുണ്ട്. അന്ന് ഈ വിദ്യാര്‍ഥി സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പ്രസിഡന്റാവും ഞാന്‍. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാട്ടില്‍ പോയതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. അതുകൊണ്ടുതന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം- യൂനിയന്‍ പ്രസിദ്ധീകരണമായ ദി ഓക്‌സ്‌ഫോഡ് സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ രശ്മി വ്യക്തമാക്കി. ലിസാനക്കര്‍ കോളജിലെ എംഎസ്‌സി വിദ്യാര്‍ഥിയായ രശ്മി ആകെ പോള്‍ ചെയ്ത 3708 വോട്ടി 1966 വോട്ടും നേടിയാണ് പ്രസിഡന്റായി വിജയിച്ചത്.

Next Story

RELATED STORIES

Share it