World

ഇറാന്റെ ഡ്രോണ്‍ ആക്രമണം; ഖത്തര്‍ എനര്‍ജി എല്‍എന്‍ജി ഉത്പാദനം നിര്‍ത്തിവച്ചു

ഇറാന്റെ ഡ്രോണ്‍ ആക്രമണം; ഖത്തര്‍ എനര്‍ജി എല്‍എന്‍ജി ഉത്പാദനം നിര്‍ത്തിവച്ചു
X

ദോഹ: ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ഖത്തര്‍ എനര്‍ജി എല്‍എന്‍ജി ഉത്പാദനം നിര്‍ത്തിവച്ചു. ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയാണിത്. ഖത്തര്‍ എനര്‍ജിയുടെ റാസ് ലഫാനിലും മിസൈദിലും ഇറാന്റെ ഡ്രോണുകള്‍ പതിച്ചതായി ഖത്തറിന്റെ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്‍പാദകരില്‍ ഒന്നാണ് ഖത്തര്‍.

Next Story

RELATED STORIES

Share it