World

ഗസയില്‍ നിന്നു പലായനം ചെയ്യുന്ന ഫലസ്തീനികള്‍ക്ക് സുരക്ഷിതപാത ഒരുക്കണം; യുഎസ്

ഗസയില്‍ നിന്നു പലായനം ചെയ്യുന്ന ഫലസ്തീനികള്‍ക്ക് സുരക്ഷിതപാത ഒരുക്കണം; യുഎസ്
X

ഗസ: വടക്കന്‍ ഗസയില്‍നിന്നു പലായനം ചെയ്യുന്ന ഫലസ്തീനികള്‍ക്ക് സുരക്ഷിതപാത ഒരുക്കണമെന്ന ആവശ്യവുമായി യു.എസ് അതുവരെ കരയുദ്ധം പാടില്ലെന്നും യു.എസ് നിര്‍ദേശിച്ചിട്ടുണ്ട്. ഗസയിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാണെന്നും അടിയന്തരമായി വെടിനിര്‍ത്തണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുംവരെ കരയുദ്ധം പാടില്ലെന്നാണ് അമേരിക്ക ഇസ്രായേലിനെ അറിയിച്ചത്. ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്കുശേഷം ഈജിപ്ത് റഫാ അതിര്‍ത്തി തുറക്കും. ഗസയിലുള്ള യു.എസ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഇതുവഴി രക്ഷിക്കുമെന്നാണ് അറിയുന്നത്.

അടിയന്തര വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്നാണ് യൂനിസെഫ് ആവശ്യം. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി മാനുഷികസഹായങ്ങള്‍ എത്തിക്കണം. ഗസയില്‍ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമെന്നും യൂനിസെഫ് ചൂണ്ടിക്കാട്ടുന്നു. അവിരാമ ആക്രമണവും പലായനവും തുടരുമ്പോള്‍ സുരക്ഷിത ഇടം നഷ്ടപ്പെട്ടതായും യൂനിസെഫ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഗസയില്‍ 256 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. 1,758 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 20 കുട്ടികളും ഉള്‍പ്പെടും.

ജനങ്ങളെ ഗസ്സയില്‍നിന്നു നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യയും മുസ്ലിം വേള്‍ഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഗസ സിറ്റിയില്‍നിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാല്‍, ഇസ്രായേല്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഗസ്സ മുനമ്പില്‍ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.



അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രായേല്‍ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീന്‍ പൗരന്മാര്‍ വടക്കന്‍ ഗസ്സയില്‍നിന്നു പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനിടയിലേക്കാണ് ഇസ്രായേല്‍ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.





Next Story

RELATED STORIES

Share it