World

വീടിന് തീയിട്ട് പ്രക്ഷോഭകര്‍; നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു

വീടിന് തീയിട്ട് പ്രക്ഷോഭകര്‍; നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു
X

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ പൊള്ളലേറ്റ് മരിച്ചു. രാജ്യലക്ഷ്മി ചിത്രകാര്‍ ആണ് മരിച്ചത്. നേപ്പാളിലെ പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് പൊള്ളലേറ്റാണ് രാജ്യലക്ഷ്മി മരിച്ചത്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം.

പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രകാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. 65-കാരനായ നേപ്പാള്‍ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയെ ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.






Next Story

RELATED STORIES

Share it