World

വാഗ്ദാനം തള്ളി; ഡെമോക്രാറ്റുകള്‍ക്കെതിരേ ആഞ്ഞടിച്ച് ട്രംപ്

താന്‍ സംസാരിക്കുന്നതിനു മുമ്പുതന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി. ഇത് തീര്‍ത്തും തെറ്റായ നടപടിയാണ്. ഡെമോക്രാറ്റുകള്‍ക്ക് അവര്‍ ഒരിക്കലും ജയിക്കില്ലാത്ത 2020ലെ തിരഞ്ഞെടുപ്പിനേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാര്‍ഥികള്‍ക്കെല്ലാം മാപ്പ് നല്‍കുന്നു എന്നല്ല തന്റെ വാക്കുകളുടെ അര്‍ഥം.

വാഗ്ദാനം തള്ളി; ഡെമോക്രാറ്റുകള്‍ക്കെതിരേ ആഞ്ഞടിച്ച് ട്രംപ്
X

വാഷിങ്ടണ്‍: രാജ്യത്തെ ട്രഷറി സ്തംഭനമൊഴിവാക്കാന്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകള്‍ക്കെതിരേ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താന്‍ സംസാരിക്കുന്നതിനു മുമ്പുതന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി. ഇത് തീര്‍ത്തും തെറ്റായ നടപടിയാണ്. ഡെമോക്രാറ്റുകള്‍ക്ക് അവര്‍ ഒരിക്കലും ജയിക്കില്ലാത്ത 2020ലെ തിരഞ്ഞെടുപ്പിനേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാര്‍ഥികള്‍ക്കെല്ലാം മാപ്പ് നല്‍കുന്നു എന്നല്ല തന്റെ വാക്കുകളുടെ അര്‍ഥം.

മൂന്നുവര്‍ഷത്തേക്ക് സംരക്ഷണം നീട്ടിനല്‍കാമെന്നു മാത്രമാണ് അറിയിച്ചത്. തന്റെ വാഗ്ദാനങ്ങളെ പാടെ നിരസിച്ച ഡെമോക്രാറ്റിക് നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയോട് കരുതിയിരുന്നോളൂ എന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. നേരത്തെ, രേഖകളില്ലാത്ത ഏഴുലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലികമായി സംരക്ഷണമൊരുക്കുന്ന ധാക്ക പദ്ധതി തുടരുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇത് നടക്കണമെങ്കില്‍ മതില്‍ കെട്ടാനുള്ള ഫണ്ടിലേക്ക് 5.7 ബില്യണ്‍ ഡോളര്‍ തുക നല്‍കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടുവച്ചിരുന്നു. വൈറ്റ്ഹൗസില്‍നിന്ന് നടത്തിയ 13 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള അഭിസംബോധനയിലായിരുന്നു ട്രംപ് വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചത്. അതേസമയം, പ്രസിഡന്റ് സംസാരിക്കുന്നതിന് മുമ്പുതന്നെ വാഗ്ദാനങ്ങളൊന്നും സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കുകയായിരുന്നു.

വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അതേസമയം അഭയാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇനിയും ശ്രമിക്കുമെന്നും ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ചക് ഷൂമറും വ്യക്തമാക്കി. ഇരുവരുടെയും ഈ നടപടിയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഭരണസ്തംഭനം അവസാനിപ്പിക്കാനുള്ള നിയമം ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച പാസാക്കുമെന്നും മതിലിനുള്ള പണമൊഴിച്ചുള്ള ബില്ലുകളില്‍ ഒപ്പിട്ട് പ്രസിഡന്റ് സഹകരിക്കണമെന്നും നാന്‍സി പെലോസി ആവശ്യപ്പെട്ടു. യുഎസ്സിലെ ഏതാനും വകുപ്പുകളില്‍ ഡിസംബര്‍ 22ന് ആരംഭിച്ച ട്രഷറി സ്തംഭനം 29 ദിവസം പിന്നിട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it