World

ഗര്‍ഭിണിയായ തിമിംഗലം ചത്ത് തീരത്തടിഞ്ഞു; വയറിനുള്ളില്‍നിന്ന് ലഭിച്ചത് 22 കിലോ പ്ലാസ്റ്റിക്

തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കിട്ടിയത് 22 കിലോ പ്ലാസ്റ്റിക് മാലിന്യമാണ്. മാലിന്യം നിറയ്ക്കുന്ന പ്ലാസ്റ്റിക് സഞ്ചികളും മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളും ട്യൂബുകളുമാണ് തിമിംഗലത്തിന്റെ വയറ്റിനകത്തുനിന്ന് ലഭിച്ചത്.

ഗര്‍ഭിണിയായ തിമിംഗലം ചത്ത് തീരത്തടിഞ്ഞു; വയറിനുള്ളില്‍നിന്ന് ലഭിച്ചത് 22 കിലോ പ്ലാസ്റ്റിക്
X

ഇറ്റലി: ഗര്‍ഭിണിയായ തിമിംഗലത്തിന്റെ വയറ്റില്‍നിന്ന് 22 കിലോ പ്ലാസ്റ്റിക് കണ്ടെടുത്തു. ഇറ്റാലിയന്‍ തീരത്താണ് ഗര്‍ഭിണിയായ തിമിംഗലം കരയ്ക്കടിഞ്ഞത്. തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കിട്ടിയത് 22 കിലോ പ്ലാസ്റ്റിക് മാലിന്യമാണ്. മാലിന്യം നിറയ്ക്കുന്ന പ്ലാസ്റ്റിക് സഞ്ചികളും മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളും ട്യൂബുകളുമാണ് തിമിംഗലത്തിന്റെ വയറ്റിനകത്തുനിന്ന് ലഭിച്ചത്. വാഷിങ് മെഷീന്റെ അവശിഷ്ടം പോലുമുണ്ടായിരുന്നു. എട്ട് മീറ്ററിലധികം നീളമുള്ള തിമിംഗലം ഇറ്റലിയിലെ ടൂറിസ്റ്റ് പ്രദേശമായ പോര്‍ട്ടോ കെര്‍വോയിലാണ് ചത്ത് കരയ്ക്കടിഞ്ഞത്.

മനുഷ്യന്‍ കടലിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിന്റെ അനന്തരഫലമെന്താവുമെന്നത് ഇതില്‍നിന്നും വ്യക്തമാണ്. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവ പ്ലാസ്റ്റിക്ക് അകത്താക്കുന്നത്. ഡോള്‍ഫിനുകളും തിമിംഗലങ്ങളുമാണ് ഇതിന് ഏറ്റവുമധികം ഇരയാവുന്നത്. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സില്‍ മാത്രം 57 ഡോള്‍ഫിനുകളാണ് പ്ലാസ്റ്റിക് വിഴുങ്ങിയതിനെത്തുടര്‍ന്ന് ചത്തത്. കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ 60 ശതമാനവും ചൈന, ഇന്തോനീസ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ്. ഏഷ്യന്‍ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യം മൂന്നിരട്ടിയാവുമെന്നാണ് ഇംഗ്ലണ്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.







Next Story

RELATED STORIES

Share it