World

ട്രംപിന്റെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന് 43 മാസം തടവ് ശിക്ഷ

മറ്റൊരു കേസില്‍ കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിനു മറ്റൊരു കോടതി 47 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു

ട്രംപിന്റെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന് 43 മാസം തടവ് ശിക്ഷ
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ പോള്‍ മനാഫോര്‍ട്ടിന് യുഎസ് ജില്ലാ കോടതി 43 മാസം തടവ് ശിക്ഷ വിധിച്ചു. 2016 തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ റഷ്യയുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചെന്നുമുള്ള കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. മറ്റൊരു കേസില്‍ കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിനു മറ്റൊരു കോടതി 47 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഢാലോചന കേസില്‍ ശിക്ഷ വിധിച്ചത്. എന്നാല്‍, കഴിഞ്ഞ ആഴ്ച വിധിച്ച തടവുശിക്ഷയിലെ 30 മാസം ഈ ശിക്ഷയ്‌ക്കൊപ്പം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. അതേസമയം, എല്ലാ തെറ്റുകള്‍ക്കും മാപ്പിരക്കുന്നതായി തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഇനിയുള്ള കാലം മറ്റൊരാളായി ജീവിക്കാമെന്നും 69കാരനായ പോള്‍ മനാഫോര്‍ട്ട് കോടതിയില്‍ പറഞ്ഞു. തിരഞ്ഞൊടുപ്പ് ഗൂഢാലോചനയിലൂടെ വന്‍ തുക സമ്പാദിച്ച ഇദ്ദേഹം റഷ്യയുമായുള്ള ബന്ധം മറച്ചുവയ്ക്കുകയായിരുന്നുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി വളരെ മോശമായാണ് തോന്നുന്നതെന്നു ഡോണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.




Next Story

RELATED STORIES

Share it